ബധിരരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

ബധിരരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

കൊച്ചി: വിവിധ രൂപതകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഇരുനൂറോളം പേര്‍ പങ്കെടുത്ത ബധിരരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നു നടന്നു. രാവിലെ 10.30നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു. ഫാ. ബിജു മൂലക്കര ദിവ്യബലിയിലെ പ്രാര്‍ഥനകളും ഫാ. ജോര്‍ജ് കളരിമുറിയില്‍ വചനസന്ദേശവും ആംഗ്യഭാഷയില്‍ പ്രതിനിധികളെ പരിചയപ്പെടുത്തി.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍  മേജര്‍ ആര്‍ച്ച്ബിഷപ് ബധിരര്‍ക്കായുള്ള ശുശ്രൂഷകള്‍ നയിച്ചവരെ ആദരിച്ചു.  സീറോ മലബാര്‍ സഭ മുഖ്യവക്താവും വിശ്വാസ പരിശീലന കമ്മീഷന്‍ ഡയറക്ടറുമായ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, സിസ്റ്റര്‍ മേരി ജോര്‍ജ്, പ്രോലൈഫ് അപ്പോസ്തലേറ്റ് വിഭാഗം സെക്രട്ടറി സാബു ജോസ്, സെന്റ് തോമസ് കാത്തലിക് ഡഫ് കമ്യൂണിറ്റി കോ ഓര്‍ഡിനേറ്റര്‍ സ്റ്റാലിന്‍ തേര്‍മടം, സെക്രട്ടറി ലിനി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെയും എറണാകുളത്തെ സെന്റ് തോമസ് കത്തോലിക്കാ ബധിര സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.

You must be logged in to post a comment Login