“കാണ്ടമാലിലെ ക്രൈസ്തവരുടെ വിശ്വാസം ആഴത്തില്‍ സ്പര്‍ശിച്ചു” കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ വനിതകള്‍ തുറന്നുപറയുന്നു

“കാണ്ടമാലിലെ ക്രൈസ്തവരുടെ വിശ്വാസം ആഴത്തില്‍ സ്പര്‍ശിച്ചു” കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ വനിതകള്‍ തുറന്നുപറയുന്നു

കാണ്ടമാല്‍: കാണ്ടമാലിലെ ക്രൈസ്തവരുടെ വിശ്വാസം തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് കേരളത്തില്‍ നിന്നെത്തിയ വനിതകളുടെ സംഘം ഒരേ സ്വരത്തില്‍ അറിയിച്ചു.ആധുനിക കാലഘട്ടത്തില്‍ ക്രൈസ്തവവിശ്വാസത്തിന് ഏല്‌ക്കേണ്ടിവന്ന ഏറ്റവും ക്രൂരമായ മതപീഡനമായിരുന്നു കാണ്ടമാലില്‍ നടന്നത്.

എന്നിട്ടും ആ ദുരനുഭവങ്ങള്‍ക്കിടയിലും ക്രിസ്തുവിശ്വാസത്തിന് സാക്ഷ്യം വഹിച്ചവര്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി, അവരുടെ വിശ്വാസം ദൃഢമാണ്. കേരളത്തില്‍ നിന്നെത്തിയ സംഘം വ്യക്തമാക്കി. കെസിബിസിയുടെ വനിതാ കമ്മീഷനെ പ്രതിനിധീകരിച്ചാണ് പതിനൊന്ന് അംഗസംഘം അഞ്ചു ദിവസത്തെ കാണ്ടമാല്‍ സന്ദര്‍ശനം നടത്തിയത്.

2007-2008 കാലഘട്ടത്തിലാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച കാണ്ടമാല്‍ കലാപം അരങ്ങേറിയത്. നൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 56,000 ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. നൂറുകണക്കിന് പള്ളികളും വീടുകളും നശിപ്പിക്കപ്പെട്ടു.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ക്രൈസ്തവവിശ്വാസികള്‍ രക്തസാക്ഷികളുടെ മണ്ണ് സന്ദര്‍ശിക്കാനെത്തിയത് തങ്ങളെ ഏറെ സന്തോഷിപ്പിച്ചുവെന്ന് കാണ്ടമാല്‍ നിവാസികള്‍ പറഞ്ഞു. കേരളത്തില്‍ നിന്നെത്തിയവര്‍ കാണ്ടമാലിലെ വിധവകളുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു ലക്ഷം രൂപ സംഭവന നല്കി.

You must be logged in to post a comment Login