കാണ്ടമാല്‍ ക്രൈസ്തവരുടെ മോചനം; ഒപ്പു നിവേദനം അരലക്ഷം കഴിഞ്ഞു

കാണ്ടമാല്‍ ക്രൈസ്തവരുടെ മോചനം; ഒപ്പു നിവേദനം അരലക്ഷം കഴിഞ്ഞു

കാണ്ടമാല്‍:  കാണ്ടമാലിലെ നിരപരാധികളായ ഏഴു ക്രൈസ്തവരുടെ ജയിൽ മോചനത്തിനായി നടത്തുന്ന ഒപ്പുശേഖരണം അമ്പതിനായിരം കടന്നു.  ആന്റോ അക്കര ആരംഭിച്ച www.release7innocents.com എന്ന വെബ്സൈറ്റിലൂടെയാണ് ഒപ്പ് ശേഖരണം നടന്നത് .

സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‍ ആരോപിച്ചാണ് കഴിഞ്ഞ പത്തുവര്‍ഷമായി ഇവരെ ജയിലില്‍ അടച്ചിരിക്കുന്നത്. എന്നാല്‍പ്രഥമദൃഷ്ടാ ഇവര്‍ക്കെതിരെ ഒരു കുറ്റവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. എന്നിട്ടും ഇവരെ അന്യായമായി ജയിലില്‍ അടച്ചിരിക്കുകയാണ്.

You must be logged in to post a comment Login