കാണ്ടമാലിലെ ക്രൈസ്തവകലാപത്തിന്‍റെ ഇരകളിലൊരാള്‍ വൈദികനായി അര്‍ജന്‍റീനയിലേക്ക്

കാണ്ടമാലിലെ ക്രൈസ്തവകലാപത്തിന്‍റെ ഇരകളിലൊരാള്‍ വൈദികനായി അര്‍ജന്‍റീനയിലേക്ക്

ഭുവനേശ്വര്‍: ക്രൈസ്തപീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ കാണ്ടമാലില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മനാടായ അര്‍ജന്റീനയിലേക്ക് എത്ര ദൂരമുണ്ടെന്ന ചോദ്യത്തിന് ഒരു പക്ഷേ വ്യക്തമായ മറുപടി നല്കാന്‍ ഫാ. സാന്‍ജിബ് ബിഷ്‌ഹോയിക്ക് കഴിയുമായിരിക്കും.കാരണം കാണ്ടമാലില്‍ നിന്നുള്ള ആദ്യത്തെ ഡിവൈന്‍ വേര്‍ഡ് മിഷനറി വൈദികനായ ഇദ്ദേഹം അര്‍ജന്റീനയിലേക്കാണ് സേവനത്തിനായി പുറപ്പെടുന്നത്.

ജനുവരി 22 നാണ് കട്ടക് ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയുടെ കൈവയ്പ് വഴി സാന്‍ജിബ് പുരോഹിതനായത്. ക്രൈസ്തവപീഡനങ്ങളുടെ കാണ്ടമാലില്‍ നിന്ന് ലാറ്റിന്‍ അമേരിക്കരാജ്യവും അതേസമയം കത്തോലിക്കാരാജ്യവുമായ അര്‍ജന്റീനയിലേക്ക് പോകാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് അച്ചന്‍ പറയുന്നു. അധികാരികള്‍ ഇത്തരത്തിലുള്ള ഒരു ഉത്തരവാദിത്തം ഏല്പിച്ചത് എന്നെ വ്യക്തിപരമായി സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നു.

2008 ലാണ് കാണ്ടമാല്‍ കലാപം അരങ്ങേറിയത്. നൂറുകണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു, ഈ കലാപത്തില്‍. 1979 ല്‍ ജനിച്ച് ഫാ. സാന്‍ജിബുടെ ഒരു സഹോദരന്‍ രൂപതാ വൈദികനാണ്.

You must be logged in to post a comment Login