കാണ്ടമാലില്‍ നിന്ന് മൂന്ന് സന്യസ്തര്‍ കൂടി…

കാണ്ടമാലില്‍ നിന്ന് മൂന്ന് സന്യസ്തര്‍ കൂടി…

ഭുവനേശ്വർ:  കാണ്ഡമാലിൽ നിന്ന് മൂന്ന് സന്യസ്തര്‍ കൂടി വ്രതവാഗ്ദാനം ചെയ്തു. വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള കർമ്മലീത്ത സമൂഹത്തിലെ അംഗങ്ങളാണ്  പുതുതായി  സഭാംഗങ്ങളായിരിക്കുന്നത്. സിസ്റ്റര്‍ രജനി ഇക്ക, സിസ്റ്റര്‍ ക്രിസ്റ്റീന പ്രദാൻ, സിസ്റ്റര്‍ ജനനി പ്രദാൻ എന്നിവരാണ് നവസന്യാസാര്‍ത്ഥിനികള്‍.

കാണ്ഡമാല്‍ ജില്ലയിലെ ബലിഗുഡ സെന്‍റ് പോൾ കത്തോലിക്ക ദേവാലയത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറോളം വിശ്വാസികൾ പങ്കെടുത്തു. കട്ടക്ക് – ഭുവനേശ്വർ ആർച്ച് ബിഷപ്പ് മോൺ. ജോൺ ബർവ ശുശ്രൂഷകൾക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.  2008-ൽ ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിൽ നടന്ന ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭത്തിൽ നൂറോളം പേർ മരണപ്പെടുകയും അമ്പതിനായിരത്തോളം ക്രൈസ്തവർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.

കേരള, കർണാടക, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളില്‍ദൈവികവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് കര്‍മ്മലീത്ത സന്യാസസമൂഹങ്ങളിലെ ഈ സന്യാസിനികള്‍.ക്രൈസ്തവവിശ്വാസത്തിന്‍റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജനതയാണ് കാണ്ടമാലിലേത്. ഏതു പീഡനങ്ങള്‍ക്ക് നടുവിലും ക്രിസ്തുവിശ്വാസം വര്‍ദധിച്ചുവരുന്നതിന്‍റെ സൂചനയാണ് ഇവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട്ചെയ്യപ്പെടുന്ന ദൈവവിളികള്‍

You must be logged in to post a comment Login