ഫാ.ടോം ഉഴുന്നാലിന് വേണ്ടി ചെയ്തതുപോലെ കാണ്ടമാലിലെ നിരപരാധികള്‍ക്ക് വേണ്ടിയും സഭ ചെയ്യണം

ഫാ.ടോം ഉഴുന്നാലിന് വേണ്ടി ചെയ്തതുപോലെ കാണ്ടമാലിലെ നിരപരാധികള്‍ക്ക് വേണ്ടിയും സഭ ചെയ്യണം

കാണ്ടമാല്‍: ഭീകരരുടെ തടവിലായിരുന്ന ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വേണ്ടി സഭ ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുപോലെ കാണ്ടമാലിലെ നിരപരാധികളുടെ മോചനത്തിന് വേണ്ടിയും സഭ ചെയ്യണമെന്ന് പത്രപ്രവര്‍ത്തകനായ ആന്റോ അക്കര.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ് കാണ്ടമാലിലെ ഏഴു ക്രൈസ്തവര്‍. ഇവരുടെ മോചനത്തിന് വേണ്ടി സഭ ഒന്നും ചെയ്യുന്നില്ല.സെപ്തംബറില്‍ നടന്ന വൈദികരുടെ ഒരു സമ്മേളനത്തില്‍ ആ നിരപരാധികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും അങ്ങനെയൊരു നീക്കം നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ചില വൈദികരുടെ നിര്‍ദ്ദേശാനുസരണം ഇംഗ്ലീഷില്‍ ഒരുപ്രാര്‍ത്ഥന എഴുതിയുണ്ടാക്കി. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ആന്റോ വ്യക്തമാക്കി.

ഒക്ടോബര്‍ 15 ന് ജീസസ് യൂത്തിന്റെ സമ്മേളനത്തില്‍ ഈ പ്രാര്‍ത്ഥന പ്രകാശനം ചെയ്തു. സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര് എന്ന കൃതിയുടെ കര്‍ത്താവാണ് ആന്റോ അക്കര. കാണ്ടമാലില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തിന് വഴിതുറന്നത് സ്വാമിയുടെ കൊലപാതകമായിരുന്നു. തുടര്‍ന്നാണ് കുപ്രസിദ്ധമായ കാണ്ടമാല്‍ കലാപം പൊട്ടിപുറപ്പെട്ടത്.

സ്വാമിയെ കൊന്നത് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്ന ഏഴുപേരാണ് എന്നാണ് ഹൈന്ദവസമൂഹം വിശ്വസിക്കുന്നത്. കാണ്ടമാല്‍ കലാപത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു.

You must be logged in to post a comment Login