മ​​ത​​ത്തി​​നും രാ​​ഷ്ട്രീ​​യ​​ത്തി​​നും അ​​തീ​​ത​​മാ​​യി ക​​ര്‍​ഷ​​ക​​ര്‍ സം​​ഘ​​ടി​​ച്ചു​​മു​​ന്നേ​​റണം: മാര്‍ മാത്യു അറയ്ക്കല്‍

മ​​ത​​ത്തി​​നും രാ​​ഷ്ട്രീ​​യ​​ത്തി​​നും അ​​തീ​​ത​​മാ​​യി ക​​ര്‍​ഷ​​ക​​ര്‍ സം​​ഘ​​ടി​​ച്ചു​​മു​​ന്നേ​​റണം: മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കര്‍ഷകര്‍ സംഘടിച്ചുമുന്നേറുന്നില്ലെങ്കില്‍ കാര്‍ഷികമേഖല തകര്‍ന്നടിയുമെന്നും പ്രതിസന്ധിയില്‍ കര്‍ഷകരോട് അനുഭാവ നിലപാട് സ്വീകരിക്കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്‍റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയസമിതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

പ്രാദേശികതലങ്ങളില്‍ ഒട്ടേറെ കര്‍ഷക പ്രസ്ഥാനങ്ങളുണ്ട്. ഒട്ടനവധി നിസ്വാര്‍ത്ഥ സേവനങ്ങള്‍ ഈ പ്രസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്കായി ചെയ്യുന്നുമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഒരു സമ്മര്‍ദശക്തിയായി മാറുവാന്‍ കര്‍ഷകകൂട്ടായ്മകള്‍ക്കാകുന്നില്ല. ഇക്കാരണത്താല്‍ കര്‍ഷകപ്രക്ഷോഭങ്ങള്‍ പലതും ലക്ഷ്യപ്രാപ്തിയിലെത്താതെപോകുന്നു. ഈയവസരത്തില്‍ വിഘടിച്ചുനില്‍ക്കാതെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളും കര്‍ഷകാഭിമുഖ്യമുള്ള ഇതരസംഘടനകളും സംഘടിച്ചുനീങ്ങേണ്ടത് അടിയന്തരമാണ്.

ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്‍റെയും കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയര്‍ത്തുന്നതാണ് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതി. ഇന്ത്യയുടെ കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ക്കായി തുറന്നുകൊടുത്തിരിക്കുമ്പോള്‍ തകര്‍ച്ചനേരിടുന്നത് ചെറുകിട കര്‍ഷകരാണ്.
ഈ വന്‍പ്രതിസന്ധിയില്‍നിന്നു മോചനമുണ്ടാകണം. ആഗോളകാര്‍ഷിക കുടിയേറ്റത്തിനായി കര്‍ഷകര്‍ മുന്നോട്ടുവരണം. ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരുടെ സംരക്ഷണത്തിനുള്ള പദ്ധതികള്‍ രൂപീകരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും മാര്‍ അറയ്ക്കല്‍ ആവശ്യപ്പെട്ടു.

ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ ആനുകാലിക കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തി. ദേശീയ പ്രസിഡന്‍റ് പി.സി. സിറിയക്, ദേശീയ ട്രസ്റ്റി ഡോ.എം.സി. ജോര്‍ജ്, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ.ജോസ് തറപ്പേല്‍, ഫാ. തോമസ് മറ്റമുണ്ടയില്‍, ഫാ. മാത്യു പനച്ചിക്കല്‍, ഫാ. ജോണ്‍ പനച്ചിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍, സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട്, ജോയി തെങ്ങുംകുടി, പി.എസ്. മൈക്കിള്‍, കെ.എസ്. മാത്യു മാമ്പറമ്പില്‍, ജോയി പള്ളിവാതുക്കല്‍, ജോസ് പോള്‍, ചാക്കോച്ചന്‍ ചെമ്പകത്തുങ്കല്‍, സണ്ണി അഗസ്റ്റിന്‍, ബേബി സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login