മക്കളെ ദൈവിശ്വാസത്തിലും ധാര്‍മ്മികബോധത്തിലും വളര്‍ത്തണം: മാര്‍ പുളിക്കല്‍

മക്കളെ ദൈവിശ്വാസത്തിലും ധാര്‍മ്മികബോധത്തിലും വളര്‍ത്തണം: മാര്‍ പുളിക്കല്‍

ആ​നി​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ളെ ഭൗ​തി​ക നേ​ട്ട​ങ്ങ​ൾ​ക്കു​മ​പ്പു​റം ദൈവ വി​ശ്വാ​സ​ത്തി​ലും ധാ​ർ​മി​ക ബോ​ധ​ത്തി​ലും വ​ള​ർ​ത്തു​ക​യെ​ന്ന​താ​ണ് മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ട​മ​യെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

ജി​ല്ല​യി​ലെ മി​ക​ച്ച സ്കൂ​ളാ​യി പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​ൽ അ​ധ്യാ​പ​ക​രെ​യും പി​ടി​എ​യെ​യും മാ​നേ​ജു​മെ​ന്‍റി​നെ​യും കു​ട്ടി​ക​ളെ​യും സ​ഹാ​യ​മെ​ത്രാ​ൻ അ​ഭി​ന​ന്ദി​ച്ചു.

പ​ള്ളി​യോ​ടൊ​പ്പം പ​ള്ളി​ക്കൂ​ടം എ​ന്ന സ​ഭ​യു​ടെ ചി​ന്ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യി​ലേ​ക്ക് ന​യി​ച്ചു​വെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ പ​റ​ഞ്ഞു. സു​വ​ർ​ണ​ജൂ​ബി​ലി സു​വ​നീ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഹൈ​ടെ​ക് ക്ലാ​സ്മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു.

You must be logged in to post a comment Login