“പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുകൊണ്ടുവരാന്‍ ക്രൈസ്തവര്‍ക്ക് കടമയുണ്ട്”

“പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുകൊണ്ടുവരാന്‍ ക്രൈസ്തവര്‍ക്ക് കടമയുണ്ട്”

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ​​മൂ​​ഹ​​ത്തി​​ലെ പാ​​ര്‍​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ന്ന് സ​​മൂ​​ഹ​​ത്തി​​ന്‍റെ മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്ക് അ​​വ​​രെ കൈ​​പി​​ടി​​ച്ചു​​യ​​ര്‍​ത്താ​​ന്‍ ക്രൈ​​സ്ത​​വ​​ര്‍ ക​​ട​​പ്പെ​​ട്ട​​വ​​രാ​​ണെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍. രൂ​​പ​​ത പ​​ത്താം പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ലി​​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​ര്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നി​​രാ​​ലം​​ബ​രെ​​യും ക​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രെ​​യും ക​​ണ്ടെ​​ത്തി അ​​വ​​രോ​​ടു കാ​​രു​​ണ്യം കാ​​ണി​​ക്ക​​ണ​​മെ​​ന്നും ഒ​​റ്റ​​ക്കെ​​ട്ടാ​​യി​നി​​ന്ന് അ​​വ​​രു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നാ​​യി യ​​ത്‌​​നി​​ക്ക​​ണ​​മെ​​ന്നും മാ​​ര്‍ അ​​റ​​യ്ക്ക​​ല്‍ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മി​​ശി​​ഹാ​​യു​​ടെ മൗ​​തി​​ക​​ശ​​രീ​​ര​​മാ​​യ സ​​ഭ പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​നാ​​ല്‍ ന​​യി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​ണെ​​ന്നും സ​​ഭ​​യ്ക്കു​​ള്ളി​​ലു​​ള്ള​​വ​​ര്‍ ത​​ന്നെ സ​​ഭ​​യെ അ​​വ​​ഹേ​​ളി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തു​​കാ​​ണു​​മ്പോ​​ള്‍ സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ നാം ​​ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ക്ക​​ണ​​മെ​​ന്നും സ​​ഭ​​യെ​​ക്കു​​റി​​ച്ചു​ ശ​​രി​​യാ​​യ അ​​വ​​ബോ​​ധം വി​​ശ്വാ​​സി​​ക​​ള്‍​ക്കു​​ണ്ടാ​​ക​​ണ​​മെ​​ന്നും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​ച്ച രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ പ​​റ​​ഞ്ഞു.

You must be logged in to post a comment Login