കാഞ്ഞൂര്‍ ഫൊറോന പള്ളിയില്‍ ഫമിലിയ ഫെസ്റ്റ് സമാപിച്ചു

കാഞ്ഞൂര്‍ ഫൊറോന പള്ളിയില്‍ ഫമിലിയ ഫെസ്റ്റ് സമാപിച്ചു
കാഞ്ഞൂര്‍: കുടുംബങ്ങളുടെയും കുടുംബകൂട്ടായ്മകളുടെയും ആഘോഷമായി കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഫമിലിയ ഫെസ്റ്റ് 2017 സമാപിച്ചു. ഇടവകയിലെ നാല്‍പതു കുടുംബയൂണിറ്റുകളുടെയും സംഘടനകളുടെയും സംയുക്തവാര്‍ഷികാഘോഷം സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
പങ്കുവയ്ക്കലിലൂടെയും സ്‌നേഹത്തിലൂടെയും കുടുംബബന്ധങ്ങളും ഇടവക കൂട്ടായ്മയും ശക്തമാക്കണമെന്ന് റവ.ഡോ. വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. ക്രൈസ്തവ സമൂഹങ്ങളുടെ സാക്ഷ്യം സമൂഹത്തിനു മുഴുവന്‍ പ്രകാശം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫൊറോന വികാരി റവ.ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എം.വി. കുര്യച്ചന്‍, സെക്രട്ടറി ജോസഫ് തെറ്റയില്‍, കൈക്കാരന്മാരായ ആന്റു വെട്ടിയാടന്‍, കുഞ്ഞച്ചന്‍ പാറയ്ക്ക, സേക്രട്ട് ഹാര്‍ട്ട് സെമിനാരി റെക്ടര്‍ ഫാ. ഇമ്മാനുവല്‍, ഫാമിലി യൂണിയന്‍ മുന്‍ വൈസ് ചെയര്‍മാന്‍ ഡേവിസ് വരേക്കുളം  ജോയിന്റ് സെക്രട്ടറി റീസ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
സഹവികാരിമാരായ ഫാ. വര്‍ഗീസ് മൂഞ്ഞേലി, ഫാ. സിജോ വെള്ളേടത്ത്, ഫാ. റൂബിള്‍ മാര്‍ട്ടിന്‍, ഫാമിലി യൂണിയന്‍ ട്രഷര്‍ ജോജി പുതുശേരി, പ്രധാനധ്യാപകന്‍ ജോസ് കൂട്ടുങ്ങല്‍, ഇടവകയിലെ കോണ്‍വന്റുകളിലെ മദര്‍ സുപ്പീരിയര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
വിവിധ യൂണിറ്റുകളിലെയും സമര്‍പ്പിത സമൂഹങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത കലാസന്ധ്യയും ഉണ്ടായിരുന്നു.

You must be logged in to post a comment Login