കറുകുറ്റി പെരുന്നാളിലെ വെടിക്കെട്ടപകടം, ഒരാള്‍ മരിച്ചു

കറുകുറ്റി പെരുന്നാളിലെ വെടിക്കെട്ടപകടം, ഒരാള്‍ മരിച്ചു

അങ്കമാലി: കറുകുറ്റിക്ക് സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു മരണം. മുല്ലപ്പറമ്പന്‍ സാജുവിന്റെ മകന്‍ സൈമണ്‍ ആണ് മരിച്ചത് 20 വയസായിരുന്നു.

അങ്കമാലി കറുകുറ്റി മാമ്പ്ര അസ്സീസി നഗര്‍ കപ്പേളയിലെ പെരുന്നാളിനോട് അനുബന്ധിച്ചാണ് അപകടം ഉണ്ടായത്. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന അസ്സീസി ക്ലബിലേക്ക് തീ പടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.

നാലു പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

You must be logged in to post a comment Login