” ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം”

” ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം”

ക​ട്ട​പ്പ​ന: പ​ശ്ചി​മ​ഘ​ട്ട ജ​ന​ത​യു​ടെ ഇ​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​ക​ൾ സൃ​ഷ്ടി​ച്ച ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നേ​ത്യ​യോ​ഗം. ഈ ​റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ബി​ജെ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സം​യു​ക്ത​മാ​യി സ​മ്മ​ർ​ദം​ചെ​ലു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ ഇ​എ​സ്എ ആ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വി​ല്ലേ​ജു​ക​ളി​ൽ വ​ന​മേ​ഖ​ല​യി​ല്ലാ​ത്ത വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നും ബാ​ക്കി വി​ല്ലേ​ജു​ക​ളി​ലെ വ​ന​മേ​ഖ​ല​യി​ൽ മാ​ത്രം ഇ​എ​സ്എ നി​ജ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അ​ത​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ രേ​ഖ​ക​ളും ഭൂ​പ​ട​വും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​ത് തി​ക​ച്ചും ആ​ശ്വാ​സ​ക​ര​മാ​ണ്. ഇ​ത​നു​സ​രി​ച്ച് 8656.46 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ ഇ​എ​സ്എ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണ്.

എ​ന്നാ​ൽ ഭാ​ഗീ​ക​മാ​യി ഇ​എ​സ്എ ഉ​ൾ​പ്പെ​ടു​ന്ന വി​ല്ലേ​ജു​ക​ൾ ഇ​എ​സ്എ വി​ല്ലേ​ജാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്നു​ള്ള പൊ​തു​മാ​ന​ദ​ണ്ഡ​മു​ള്ള​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യു​ണ്ടാ​ക​ണം. ഇ​പ്പോ​ൾ ജി​പി​എ​സ് സ​ർ​വേ പ്ര​കാ​രം ഇ​എ​സ്എ ആ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന 8656.46 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ മാ​ത്ര​മാ​യി ഇ​ത് നി​ജ​പ്പെ​ടു​ത്തി​യു​ള്ള ഉ​ത്ത​ര​വാ​ണ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ഉ​ണ്ടാ​കേ​ണ്ട​ത്. ഇ​തി​നാ​യി സം​സ്ഥാ​ന​മൊ​ന്നാ​കെ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം.

ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ന​ട​പ​ടി​യെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും വി​ഷ​യ​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ മ​ന്ത്രി എം.​എം. മ​ണി​ക്കും ജോ​യ്സ് ജോ​ർ​ജ് എം​പി​ക്കും അ​ഭി​ന്ദ​നം അ​റി​യ​ക്കു​ന്നെ​ന്നും ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. മ​ണി​ക്കു​ട്ട​ൻ, സി.​കെ. മോ​ഹ​ന​ൻ, മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ക്ക് അ​ൽ കൗ​സ​റി, കെ.​കെ.​ദേ​വ​സ്യ എ​ന്നി​വ​ർ അ​റി​യി​ച്ചു.

You must be logged in to post a comment Login