കെ​​​സി​​​ബി​​​സി അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പ​​​ണം​​ ഇന്ന്

കെ​​​സി​​​ബി​​​സി അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പ​​​ണം​​ ഇന്ന്

കൊച്ചി: ലോക സന്പർക്ക മാധ്യമ ദിനാഘോഷവും കെസിബിസി അവാർഡ് സമർപ്പണവും ഇന്നു പാലാരിവട്ടം പിഒസിയിൽ നടക്കും. വൈകുന്നേരം അഞ്ചിന് കെസിബിസി പ്രസിഡന്‍റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. വിവിധ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിക്കും. കെസിബിസി മാധ്യമ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ മാധ്യമദിന സന്ദേശം നല്കും.

ജോസ് വട്ടപ്പലം, ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ. വി.പി. ഗംഗാധരൻ, ജയ്മോൻ കുമരകം, റാഫേൽ ബിനു എന്നിവർ വിവിധ അവാർഡുകൾ ഏറ്റുവാങ്ങും. റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. തോമസ് പണിക്കർ, ലിഡ ജേക്കബ്, സിസ്റ്റർ ബെഞ്ചമിൻ മേരി, സ്റ്റീഫൻ പുഷ്പമംഗലം എന്നിവർ ഗുരുപൂജ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

റവ. ഡോ. പോൾ പൂവത്തിങ്കലിന്‍റെ നേതൃത്വത്തിൽ തൃശൂർ ചേതന അക്കാഡമി അവതരിപ്പിക്കുന്ന ബൈബിൾ സംഗീതക്കച്ചേരിയും പുത്തൻപാന നൃത്താവിഷ്കാരവും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.

You must be logged in to post a comment Login