വിധിക്കാനുമില്ല, നീതികരിക്കാനുമില്ല: കെസിബിസി

വിധിക്കാനുമില്ല, നീതികരിക്കാനുമില്ല: കെസിബിസി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആരെയും വിധിക്കാനും നീതികരിക്കാനും ഇല്ലെന്ന് കെസിബിസി.

പോലീസ് നിയമാനുസൃതം അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതി നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്യട്ടെ. മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയ്ക്കനുസരിച്ച് ചാനല്‍ ചര്‍ച്ചകള്‍ നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മ്മികമാണ്. കത്തോലിക്കാസഭയെയും സന്യാസജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറെ സന്യാസിനികള്‍ വഴിവക്കില്‍ മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് അംഗീകരിക്കാന്‍ സാധ്യമല്ലെന്നും കെസിബിസി വ്യക്തമാക്കി.

You must be logged in to post a comment Login