കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാനതല ദ്വിദിന കൗണ്‍സിലിംഗ് ക്യാമ്പ് സെപ്റ്റംബര്‍ 21, 22 ന്

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി  സംസ്ഥാനതല ദ്വിദിന കൗണ്‍സിലിംഗ് ക്യാമ്പ്  സെപ്റ്റംബര്‍ 21, 22 ന്

കൊച്ചി: മദ്യാസക്തരെ കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കുവാനും അവരെ ചികിത്സയ്ക്ക് വിധേയരാക്കി മദ്യവിമുക്ത കുടുംബങ്ങള്‍ രൂപപ്പെടുത്തുന്നതിനും വേണ്ടി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ദ്വിദിന കൗണ്‍സിലിംഗ് പരിശീലന ക്യാമ്പ് സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളിപോള്‍ അറിയിച്ചു.
കൗണ്‍സിലിംഗ് നടത്തുന്നതിനുള്ള ശാസ്ത്രീയ പരിശീലനമാണ് നല്കുന്നത്.

കേരളത്തിലെ പ്രഗത്ഭരായ മന:ശാസ്ത്രജ്ഞന്മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ജാതി-മത ഭേദമെന്യേ മദ്യവിരുദ്ധരംഗത്തും ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബഹുമാനപ്പെട്ട വൈദികര്‍ക്കും സിസ്റ്റഴ്‌സിനും അധ്യാപകര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

താമസവും ഭക്ഷണവും സ്റ്റഡി മെറ്റീരിയല്‍സും ഉള്‍പ്പെടെ 700/- രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.

വിശദവിവരങ്ങള്‍ക്ക് 9847034600 എന്ന നമ്പറില്‍ ബന്ധപ്പെടുക.

You must be logged in to post a comment Login