കെസി​ബി​സി വി​ദ്യാ​ഭ്യാ​സ കമ്മീഷൻ സെ​ക്ര​ട്ട​റി;ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഇന്ന് ചുമതലയേൽക്കും

കെസി​ബി​സി വി​ദ്യാ​ഭ്യാ​സ കമ്മീഷൻ സെ​ക്ര​ട്ട​റി;ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഇന്ന്  ചുമതലയേൽക്കും

ചെറുതോണി: ഫാ. ജോസ് കരിവേലിക്കൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി ഇന്ന് ഒൗദ്യോഗികമായി ചുമതലയേൽക്കും. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. മേരികുളത്ത് കരിവേലിക്കൽ ജോർജിന്‍റയും അന്നമ്മയുടേയും അഞ്ചാമത്തെ പുത്രനായി 1959 നവംബർ 29-ന് ജനിച്ചു. 1985 ഡിസംബർ 26-ന് പൗരോഹിത്യം സ്വീകരിച്ചു.

1990 മുതൽ മൂവാറ്റുപുഴ നിർമല സ്കൂൾ ഹോസ്റ്റൽ വാർഡൻ, ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2003-ൽ ഇടുക്കി രൂപത രൂപംകൊണ്ടപ്പോൾ രൂപത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായി. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ, രാജമുടി മാർസ്ലീവാ കോളജ് എന്നിവയ്ക്ക് ആരംഭംകുറിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്.

കേരളത്തിലെ കത്തോലിക്ക സ്കൂളുകളുടെ മാനേജേഴ്സ് അസോസിയേഷന്‍റെ സെക്രട്ടറിയായി നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരികയുമാണ്. എട്ടാംക്ലാസിലെ കുട്ടികളുടെ സമഗ്ര പരിശീലന പരിപാടിയായ സക്സസ് മൈൻഡ്, എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ പഠന മികവ് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വിജയമന്ത്ര, നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന ജീവകാരുണ്യ സ്കോളർഷിപ്പ്, കുട്ടികളുടെ ചികിത്സയ്ക്കുവേണ്ടി നടപ്പിലാക്കിയ സ്നേഹനിധി, സ്കൂൾ കൗണ്‍സിലിംഗ് പദ്ധതിയായ ക്യാറ്റ് തുടങ്ങിയവ അദ്ദേഹത്തിന്‍റെ സംഭാവനകളാണ്.

You must be logged in to post a comment Login