കെസിബിസി ഗുരുപൂജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെസിബിസി  ഗുരുപൂജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ മാധ്യമ കമ്മീഷൻ ഏർപ്പെടുത്തിയ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. തോമസ് പണിക്കർ, ലിഡ ജേക്കബ്, സിസ്റ്റർ ബെഞ്ചമിൻ മേരി എസ്എബിഎസ്, സ്റ്റീഫൻ പുഷ്പമംഗലം എന്നിവരാണ് ഈ വർഷത്തെ ഗുരുപൂജ പുരസ്കാരങ്ങൾക്ക് അർഹരായത്. കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അധ്യക്ഷനായ സമിതിയാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മാതൃകാജീവിതംകൊണ്ട് പിന്നിട്ടപാതകൾ ധന്യമാക്കിത്തീർത്തവരും പ്രവർത്തനമേഖലകൾ തനതായ വ്യക്തിത്വംകൊണ്ട് അടയാളപ്പെടുത്തിയവരും എഴുപതുവയസിന് മുകളിലുള്ളവരുമായ ഗുരുസ്ഥാനീയരെ ആദരിക്കുന്നതിനാണു ഗുരുപൂജ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളതെന്നു കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.

മാധ്യമദിനാഘോഷത്തോടനുബന്ധിച്ചു ജൂണ്‍ 11നു പിഒസിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

You must be logged in to post a comment Login