മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ സംഭാവന നല്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ സംഭാവന നല്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ സംഭാവനയായി നൽകി.മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് തുക കൈമാറി.

ദേശീയ മെത്രാന്‍ സമിതിയുടെ സാമൂഹ്യ ശുശ്രൂഷാ വിഭാഗമായ കാരിത്താസ് ഇന്ത്യ വഴി ദുരിതബാധിതർക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികൾ കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്നും ആർച്ച്ബിഷപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു.

You must be logged in to post a comment Login