കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഏകദിന നേതൃത്വ ക്യാമ്പ് ജൂണ്‍ 23ന്

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഏകദിന നേതൃത്വ ക്യാമ്പ് ജൂണ്‍ 23ന്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ജൂണ്‍ 23 ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തുമെന്ന് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നേരേവീട്ടില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.ചാര്‍ളി പോള്‍ എന്നിവര്‍ അറിയിച്ചു.

നേതൃത്വ പരിശീലന ക്യാമ്പ് രാവിലെ 10.30 ന് ടി.എം.പ്രതാപന്‍ എക്‌സ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷനായി രിക്കും. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നേരേവീട്ടില്‍, പ്രസിഡന്റ് കെ.എ.പൗലോസ് കാച്ചപ്പിള്ളി, ജനറല്‍ സെക്രട്ടറി ചാണ്ടി ജോസ്, ട്രഷറര്‍ എം.പി.ജോസി എന്നിവര്‍ പ്രസംഗിക്കും. വിവിധ വിഷയങ്ങളില്‍ സിജോ പൈനാടത്ത്, സെമിച്ചന്‍ ജോസഫ്, അഡ്വ.ചാര്‍ളി പോള്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.

രാവിലെ 9.30 മുതല്‍ 10.30 വരെ അതിരൂപതാ സെക്രട്ടറിയേറ്റ് യോഗവും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. 16 ഫൊറോനകളില്‍ നിന്നുള്ള ഭാരവാഹികളും പ്രവര്‍ത്തകരുമാണ് ക്യാമ്പില്‍ സംബന്ധിക്കുക. നേതൃത്വ പരിശീലന ക്യാമ്പില്‍ മദ്യവിരുദ്ധ ഏകോപന സമിതിയുടെ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് 9847034600.

മദ്യനയം നിലവില്‍ വരുന്ന ജൂലൈ 1 ന് കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വഞ്ചനാ ദിനാചരണത്തില്‍ അതിരൂപത ഭാരവാഹികള്‍ പങ്കെടുക്കും. അന്നേദിവസം രാവിലെ 11 ന് എറണാകുളം ടൗണ്‍ഹാളിനു മുന്‍പില്‍ വായ് മൂടിക്കെട്ടി പ്രതിഷേധ ധര്‍ണ്ണ നടത്തും.

You must be logged in to post a comment Login