കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ എറണാകുളം ടൗണ്‍ഹാളിനു മുന്നിൽ വായ് മൂടിക്കെട്ടി നില്പു സമരം നടത്തും.
പുനർവിജ്ഞാപനത്തിലൂടെ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നാനൂറോളം മദ്യശാലകൾ കൂടി തുറക്കാനുള്ള നീക്കത്തിനെതിരേയും മദ്യശാലകൾക്കുള്ള അനുമതിക്കു തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന പഞ്ചായത്തിരാജ്-നഗരപാലിക ബിൽ വകുപ്പുകൾ റദ്ദാക്കിയതിനെതിരേയുമാണു പ്രതിഷേധമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ചാർളി പോൾ അറിയിച്ചു.
നില്പുസമരം കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, പ്രഫ. കെ.കെ. കൃഷ്ണൻ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. ആന്റണി അറയ്ക്കൽ, ടി.എം.വർഗീസ്, പി.എച്ച്. ഷാജഹാൻ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്കോപ്പ, എൻ. രാജേന്ദ്രൻ, പ്രഫ. തങ്കം ജേക്കബ്, ഹിൽട്ടണ്‍ ചാൾസ്, ജയിംസ് കോറന്പേൽ, മിനി ആന്റണി, ജോണ്സണ് പാട്ടത്തിൽ, തങ്കച്ചൻ വെളിയിൽ തുടങ്ങിയവർ പ്രസംഗിക്കും
You must be logged in to post a comment Login