കെ.സി.ബി.സി മദ്യവിരുദ്ധസമിതി അവാര്‍ഡ്പ്രഖ്യാപിച്ചു, എറണാകുളം-അങ്കമാലി മികച്ച രൂപത

കെ.സി.ബി.സി മദ്യവിരുദ്ധസമിതി അവാര്‍ഡ്പ്രഖ്യാപിച്ചു, എറണാകുളം-അങ്കമാലി മികച്ച രൂപത

കൊച്ചി: 2017-2018 വര്‍ഷത്തെ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അവാര്‍ഡുകളില്‍ എറണാകുളം- അങ്കമാലി അതിരൂപതക്ക് ഒന്നാംസ്ഥാനം. തൃശ്ശൂര്‍, താമരശ്ശേരി എന്നീ രൂപതകള്‍ യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ബിഷപ് മാക്കില്‍ അവാര്‍ഡ് ചങ്ങനാശ്ശേരി രൂപതാംഗമായ തോമസ്‌കുട്ടി മണക്കുന്നേല്‍ അര്‍ഹനായി.

ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍, ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ.ചാര്‍ളിപോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, വി.ഡി.രാജു വല്യാറയില്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

You must be logged in to post a comment Login