കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാനതല ദ്വിദിന കൗണ്‍സിലിംഗ് ക്യാമ്പ് 21, 22 തീയതികളില്‍

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാനതല ദ്വിദിന കൗണ്‍സിലിംഗ് ക്യാമ്പ് 21, 22 തീയതികളില്‍

കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ദ്വിദിന കൗണ്‍സിലിംഗ് പരിശീലന ക്യാമ്പ് സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളിപോള്‍ അറിയിച്ചു.
കൗണ്‍സിലിംഗ് ക്യാമ്പ് 21 ന് രാവിലെ 10 ന് മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും.

മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കല്‍ സന്ദേശം നല്‍കും. വിവിധ വിഷയങ്ങളില്‍ ഡോ. എസ്.ബി.സിംഗ്, റിക്‌സന്‍ ജോസ്, ഡോ. സമീന്‍ സമദ്, ബിന്‍സ് ജോര്‍ജ്, സീതു അനീഷ്, അഡ്വ.ചാര്‍ളിപോള്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.

ആല്‍ക്കഹോളിക് കൗണ്‍സിലിംഗ് നടത്തുന്നതിനുള്ള ശാസ്ത്രീയ പരിശീലനം  ക്യമ്പില്‍ നല്കും. ജാതി-മത ഭേദമെന്യേ മദ്യവിരുദ്ധരംഗത്തും ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും  വൈദികര്‍ക്കും സിസ്റ്റഴ്‌സിനും അധ്യാപകര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. താമസവും ഭക്ഷണവും സ്റ്റഡി മെറ്റീരിയല്‍സും ഉള്‍പ്പെടെ 700/- രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക്: 9847034600

You must be logged in to post a comment Login