മേ​​​യ്ദി​​​നാ​​​ച​​​ര​​​ണം പറവൂരില്‍

മേ​​​യ്ദി​​​നാ​​​ച​​​ര​​​ണം പറവൂരില്‍

കൊച്ചി: കെസിബിസിയുടെ തൊഴിൽ കമ്മീഷനു കീഴിൽ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള ലേബർ മൂവ്മെന്‍റ് (കെഎൽഎം) എറണാകുളം -അങ്കമാലി അതിരൂപത ഘടകത്തിന്‍റെയും പറവൂർ ഫൊറോനാ സഹൃദയ ഫെഡറേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ മേയ്ദിനാചരണം നടത്തും.

പറവൂർ മുനിസിപ്പൽ ടൗണ്‍ ഹാൾ കോംപ്ലക്സിൽ ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന മേയ്ദിന സന്ദേശ റാലി പറവൂർ സിഐ ജി.എസ്. ക്രിസ്പിൻ സാം ഫ്ളാഗ് ഓഫ് ചെയ്യും. കച്ചേരിപ്പടി സെന്‍റ് ജർമയിൻസ് ദേവാലയങ്കണത്തിൽ റാലി എത്തിച്ചേരുന്പോൾ പൊതുസമ്മേളനം ആരംഭിക്കും.

ബിഷപ് മാർ തോമസ് ചക്യത്തിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് നിരപ്പുകാലായിൽ മേയ്ദിന സന്ദേശം നൽകും. കെഎൽഎമിന്‍റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നിർമാണ തൊഴിലാളി ഫോറത്തിന്‍റെ ഉദ്ഘാടനം പറവൂർ മുനിസിപ്പൽ ചെയർമാൻ രമേശ് ഡി. കുറുപ്പും, തയ്യൽ തൊഴിലാളി ഫോറത്തിന്‍റെ ഉദ്ഘാടനം കെടിഡബ്ല്യുഎഫ് പ്രസിഡന്‍റ് ഷെറിൻ ബാബുവും നിർവഹിക്കും.

കെഎൽഎം അതിരൂപത ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, ഫാ. കുരുവിള മരോട്ടിക്കൽ, എം.വി. ലോനപ്പൻ, ജോസഫ് ടി. കുന്നത്ത്, ഷെൽഫി ജോസഫ്, വി.പി. വർഗീസ്, ഡേവിസ് ആന്‍റണി, പി. സജീവ്, ലിസി അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.

You must be logged in to post a comment Login