കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ​​ചെ​​​യ്തു

കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ​​ചെ​​​യ്തു
കൊച്ചി: സാഹിത്യ മാധ്യമ മേഖലകളില്‍2016ല്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണംചെയ്തു.  പാലാരിവട്ടം പിഒസിയില്‍ ലോകസമ്പര്‍ക്ക മാധ്യമദിനാഘോഷത്തോടൊപ്പം നടന്ന ചടങ്ങ് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്തു.

കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷനായിരുന്നു. 2016ല്‍ ശ്രദ്ധേയമായ സംഭാ വനകള്‍ നല്‍കിയ ജോസ് വട്ടപ്പലം, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഡോ. വി.പി. ഗംഗാധരന്‍, ജയ്‌മോന്‍ കുമരകം, റാഫേല്‍ ബിനു എന്നിവര്‍ക്കു വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു.

റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. തോമസ് പണിക്കര്‍, ലിഡ ജേക്കബ്, സിസ്റ്റര്‍ ബെഞ്ചമിന്‍ മേരി, സ്റ്റീഫന്‍ പുഷ്പമംഗലം എന്നിവര്‍ ഗുരുപൂജ പുരസ്‌കാരം ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മാധ്യമദിന സന്ദേശം നല്‍കി. ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ തുടങ്ങിയര്‍ പങ്കെടുത്തു.

You must be logged in to post a comment Login