കെസിബിസി മാധ്യമകമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദയാതുഷാരങ്ങള്‍ ആരംഭിച്ചു

കെസിബിസി മാധ്യമകമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദയാതുഷാരങ്ങള്‍ ആരംഭിച്ചു

കൊച്ചി: കെസിബിസി മാധ്യമകമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദയാതുഷാരങ്ങള്‍ എന്ന പേരില്‍ വൈദികര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. ഫാ. റോയ് എം തോട്ടം, ഫാ. ആന്റണി നങ്ങേലിമാലില്‍, ഫാ. എബി ഇടശ്ശേരി, ഫാ. ജോസഫ് ജോയ്‌സണ്‍, ഫാ. സുനില്‍ ജോസ്, ഫാ. ജെയിംസ്‌മോന്‍, ഫാ. ജോബി മേരിസണ്‍, സിസ്റ്റര്‍ സാന്ദ്ര സോണിയ, അനീറ്റ റോസ് എബ്രഹാം എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 58 പേരുടെ ചിത്രങ്ങള്‍ വേറെയുമുണ്ട്. എട്ടിന് ചിത്രപ്രദര്‍ശനം സമാപിക്കും.

You must be logged in to post a comment Login