കെ​സി​ബി​സി സ​മ്മേ​ള​നം നാളെ സമാപിക്കും

കെ​സി​ബി​സി സ​മ്മേ​ള​നം നാളെ സമാപിക്കും

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) സ​​​മ്മേ​​​ള​​​നം  നാ​​​ളെ സ​​​മാ​​​പി​​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ  പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം. ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തി​​​ലും ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ലും ഇ​​​ര​​​ക​​​ളാ​​​യി ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു സ​​​മ്മേ​​​ള​​​നം അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു വ​​​ല്ലാ​​​ർ​​​പാ​​​ടം ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ കെ​​​സി​​​ബി​​​സി​​​യി​​​ലെ മെ​​​ത്രാ​​ന്മാ​​​രു​​​ടെ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും.​​സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ സമ്മേളനം ച​​​ർ​​​ച്ച ചെ​​​യ്യും.

You must be logged in to post a comment Login