കെ​​​സി​​​ബി​​​സി, എ​​​സ്‌​​​സി സംയുക്തയോഗങ്ങള്‍ നാളെ

കെ​​​സി​​​ബി​​​സി, എ​​​സ്‌​​​സി സംയുക്തയോഗങ്ങള്‍ നാളെ

കോ​​​ട്ട​​​യം: കെ​​​സി​​​ബി​​​സി എ​​​സ്‌​​​സി/​​​എ​​​സ് ടി/​​​ബി​​​സി ക​​​മ്മി​​റ്റി​​​യു​​​ടെ​​​യും ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗം നാ​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​ണ്ടി​​ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒസിയി​​​ല്‍ ന​​​ട​​​ക്കും.​​കെ​​​സിബിസി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ മാ​​​ര്‍ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ന്‍ അ​​​ധ്യ​​ക്ഷ​​​ത വ​​​ഹി​​​ക്കും.

വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്മാ​​​രാ​​​യ ബി​​ഷ​​പ്പു​​മാ​​രാ​​യ ഡോ. ​​​സെ​​​ല്‍വി​​​സ്റ്റ​​​ര്‍ പൊ​​​ന്നു​​​മു​​​ത്ത​​ൻ, മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, സിബി​​​സിഐ എ​​​സ്​​​സി/​​​ബിസി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ദേ​​​വ​​​സ​​​ഹാ​​​യ​​​രാ​​​ജ്, സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജ്കു​​​മാ​​​ര്‍, ഡി​​​സിഎം​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡന്‍റ് ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍. ദേ​​​വ​​​ദാ​​​സ്, ഖ​​​ജാ​​​ന്‍ജി ജോ​​​ര്‍ജ് എ​​​സ്. പ​​​ള്ളി​​​ത്ത​​​റ, മു​​​ന്‍സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍മാ​​​രാ​​​യ ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍, ഫാ. ​​​ജോ​​​സ് വ​​​ട​​​ക്കേ​​​ക്കു​​​റ്റ്, മു​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മ്പി കു​​​ള​​​ത്തൂ​​​ര്‍, മു​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ണി പാ​​​രാ​​​മാ​​​ല എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.2018-21 പ്ര​​​വ​​​ര്‍ത്ത​​​നവ​​​ര്‍ഷ​​​ത്തെ ഡിസിഎംഎ​​​സ് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും അ​​​ധി​​​കാ​​​ര​​​കൈ​​​മാ​​​റ്റ​​​വും യോ​​​ഗ​​​ത്തി​​​ല്‍ ന​​​ട​​​ക്കും.

You must be logged in to post a comment Login