കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തിൽ നാളെ മദ്യവിരുദ്ധ ഞായറായി ആചരിക്കും. ഇതുസംബന്ധിച്ച സർക്കുലർ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിലെ എല്ലാ ദേവാലയങ്ങളിലും നാളെ ദിവ്യബലി മധ്യേ വായിക്കും.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, വൈസ് ചെയർമാൻമാരായ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് എന്നിവർ ചേർന്നാണു സർക്കുലർ തയാറാക്കിയത്. മദ്യവിരുദ്ധസംസ്കാരത്തിനു കൂടുതൽ പ്രചാരം നൽകുന്നതിനാണു മദ്യവിരുദ്ധ ഞായർ ആചരണം നടത്തുന്നതെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി ചാർളി പോൾ അറിയിച്ചു.
You must be logged in to post a comment Login