മയക്കുമരുന്നിനെതിരെ ജനകീയ മുന്നേറ്റവുമായി കെസിവൈഎം.

മയക്കുമരുന്നിനെതിരെ ജനകീയ മുന്നേറ്റവുമായി കെസിവൈഎം.

കൊച്ചി സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ കെസിവൈഎം കൊച്ചി രൂപതയുടെ അഭിമുഖ്യത്തിൽ, ആരംഭിക്കുന്ന  ജനകീയ പ്രതിരോധ പദ്ധതിയായ ‘ചേയ്ഞ്ച്’ (കളക്ടീവ് ഹാൻഡ് എഗൈൻസ്റ്റ് നർക്കോട്ടിക് ഗാങ്ങ്സ് ഓഫ് ഇറ)ന്റെ പ്രചരണ ഉദ്ഘാടനം കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയിൽ നിർവ്വഹിച്ചു. കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് ജോസഫ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു.
 കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ് വകുപ്പ്, ആന്റി-നർക്കോട്ടിക് വിഭാഗം, ജനപ്രതിനിധികൾ, റെസിഡൻസ് അസ്സോസിയേഷനുകൾ, വിവിധ , മത- സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ  സംഘടനകൾ, ഇതര യുവജന സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ട് സ്കൂൾ, കോളേജ്, ഇടവക, പ്രാദേശിക തലങ്ങളിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് മയക്ക് മരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ,മട്ടാഞ്ചേരി ACP ശ്രീ. S വിജയൻ , LCYM സംസ്ഥാന പ്രസിഡൻറ് അജിത്ത് തങ്കച്ചൻ, ചേയ്ഞ്ച് ചെയർമാൻ TA ഡാൽഫിൻ, രൂപത ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ഫാ. പോൾ സണ്ണി, ഫാ. ജോപ്പി കൂട്ടുങ്കൽ, ഫാ. മെൽട്ടസ് കൊല്ലശ്ശേരി, ഫാ. സനീഷ് പുളിക്ക പനമ്പിൽ, ജോസ് പള്ളിപ്പാടൻ, കാസി പൂപ്പന, തുടങ്ങിയവർ പ്രസംഗിച്ചു.
പദ്ധതിയുടെ രൂപത തല ഉദ്ഘാടനം ജൂലൈ 22-ാം തിയതി ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്കാ പാരീഷ് ഹാളിൽ  നടക്കും.

You must be logged in to post a comment Login