ഏകെ 47 തട്ടിയെടുത്തു, ദേവാലയത്തിലെ സെക്യൂരിറ്റിക്കാരെ ഭീകരര്‍ വെടിവച്ചുകൊന്നു

ഏകെ  47  തട്ടിയെടുത്തു,  ദേവാലയത്തിലെ സെക്യൂരിറ്റിക്കാരെ ഭീകരര്‍ വെടിവച്ചുകൊന്നു

മൊംബാ​​​സ: ക്രൈസ്തവദേവാലയത്തിന് കാവല്‍ നില്ക്കുകയായിരുന്ന പോലീസുകാരെ ഭീകരര്‍ വെടിവച്ചുകൊല്ലുകയും പോലീസുകാരുടെ  പക്കലുണ്ടായിരുന്ന ഏകെ 47 റൈ​​​ഫി​​​ളു​​​ക​​​ള്‍  തട്ടിയെടുത്തുകൊണ്ടുപോവുകയും ചെയ്തു.  രണ്ടുപോലീസുകാരാണ് വധിക്കപ്പെട്ടത്. കെനിയയിലെ മൊം ബാസ ന​​​ഗ​​​ര​​​ത്തി​​​നു തെ​​​ക്ക് ഉ​​​ഗാ​​​ണ്ടാ പ​​​ട്ട​​​ണ​​​ത്തി​​​ൽ ആം​​​ഗ്ലി​​​ക്ക​​​ൻ ദേ​​​വാ​​​ല​​​യ​​​ത്തി​​​നു പുറത്താണ് അപകടം ഉണ്ടായത്. 

സോ​​​മാ​​​ലി​​​യ​​​യി​​​ലെ ഇ​​​സ്‌​​​ലാ​​​മി​​​സ്റ്റ് ഭീ​​​ക​​​ര​​​ഗ്രൂ​​​പ്പ് അ​​​ൽ​​​ഷ​​​ബാ​​​ബാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാണ് കരുതപ്പെടുന്നത്. ദേവാലയത്തിലേക്ക്  പ്രവേശിക്കാന്‍ ഒരുങ്ങിയ ഭീകരരെ പോലീസുകാര്‍ പ്രതിരോധിച്ചു. ഇതിനിടയിലാണ് ഭീകരര്‍ അവര്‍ക്കെതിരെ വെടിവച്ചത്.

പള്ളിയിലുണ്ടായിരുന്ന ഏതാനും പേര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

You must be logged in to post a comment Login