അല്‍ ഷബാബ് തീവ്രവാദികള്‍ കെനിയയില്‍ മൂന്ന് ക്രൈസ്തവരെ കൊല ചെയ്തു

അല്‍ ഷബാബ് തീവ്രവാദികള്‍ കെനിയയില്‍ മൂന്ന് ക്രൈസ്തവരെ കൊല ചെയ്തു

കെനിയ: അല്‍ ഷബാബ് തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കൊല ചെയ്തതായി മോണിംങ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെനിയയില്‍ നിന്ന് 100 മൈല്‍ അകലെ സോമാലിയായുടെ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

ക്രൈസ്തവഅധ്യാപകന്‍, അദ്ദേഹത്തിന്റെ ഭാര്യ, ഭാര്യയുടെ സഹപ്രവര്‍ത്തക എന്നിവരെയാണ് തീവ്രവാദികള്‍ വെടിവച്ചുകൊന്നത്.. ജോലിക്കായി പോകുമ്പോഴായിരുന്നു അക്രമം. ഒപ്പമുണ്ടായിരുന്ന ഒരു അധ്യാപകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സോമാലി ഭാഷയില്‍ ഈ അവിശ്വാസികളെ തുടച്ചുനീക്കണം എന്ന് അലറിക്കൊണ്ടായിരുന്നു വെടിയുതിര്‍ത്തതെന്ന് ഇപ്പോള്‍ അപകടനില തരണം ചെയ്ത അധ്യാപകനെ ഉദ്ധരിച്ച് വാര്‍ത്ത പറയുന്നു.

ഓപ്പന്‍ഡോര്‍സിന്റെ ലിസ്റ്റ് പ്രകാരം ലോകത്തിലെ ക്രൈസ്തവമതപീഡനങ്ങളുടെ കാര്യത്തില്‍ 32 ാം സ്ഥാനമാണ് കെനിയയ്ക്ക് ഉള്ളത്.

You must be logged in to post a comment Login