സൈക്കിള്‍ വേണ്ടെന്ന് വച്ച് കുടുക്ക പൊട്ടിച്ച പണവുമായി അനുപ്രിയ, ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസനിധിയിലേക്ക് നല്കി സ്വാഹയും അനുജനും; കേരളത്തിന് കൈത്താങ്ങാകുന്ന വലിയ സംഭാവനകളുമായി കുട്ടികള്‍

സൈക്കിള്‍ വേണ്ടെന്ന് വച്ച് കുടുക്ക പൊട്ടിച്ച പണവുമായി അനുപ്രിയ, ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസനിധിയിലേക്ക് നല്കി സ്വാഹയും അനുജനും; കേരളത്തിന് കൈത്താങ്ങാകുന്ന വലിയ സംഭാവനകളുമായി കുട്ടികള്‍

പയ്യന്നൂര്‍:കേരളത്തിന്റെ പ്രളയദുരന്തത്തില്‍ അപ്രതീക്ഷിതമായ കൈത്താങ്ങലുകളുമായി കൊച്ചുകുട്ടികള്‍ പോലും. പയ്യന്നൂര്‍ ഷേണായി സ്മാരക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സ്വാഹയും സഹോദരനുമായി തങ്ങള്‍ക്ക് അച്ഛന്‍ നല്കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കു വേണ്ടി കരുതിവച്ചിരുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു എന്ന് പറഞ്ഞ് അനുപ്രിയ എഴുതിയ കത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ വൈറലായിരിക്കുകയാണ്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ ശങ്കരന്റെയും വിധുബാലയുടെയും മകളാണ് സ്വാഹ.

തമിഴ് നാട് സ്വദേശിയാണ് എട്ടുവയസുകാരിയായ അനുപ്രിയ. അവള്‍ക്ക് വലിയൊരാഗ്രഹമായിരുന്നു സ്വന്തമായി ഒരു സൈക്കിള്‍. അതിന് വേണ്ടി ചെറിയ ചെറിയസമ്പാദ്യം അവള്‍ കൂടുക്കയില്‍ സൂക്ഷിക്കാറുമുണ്ടായിരുന്നു. പക്ഷേ പ്രളയക്കെടുതിയില്‍ അകപ്പെട്ടുപോയ കേരളത്തെ രക്ഷിക്കുകയാണ് സൈക്കിള്‍ വാങ്ങുന്നതിലും വലുതെന്ന് മനസ്സിലാക്കിയ ആ എട്ടുവയസുകാരി കുടുക്ക പൊട്ടിച്ച കാശ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയാണ് ചെയ്തത്.

എത്രയോ വലിയ മാതൃകകളാണ് ഈ രണ്ടുകുട്ടികളും നല്കിയിരിക്കുന്നത്. ഈ കുട്ടികള്‍ക്ക് ഹൃദയവയലിന്റെ അഭിനന്ദനങ്ങള്‍.

You must be logged in to post a comment Login