കേരളത്തിന്റെ പ്രളയദുരിതത്തില്‍ മനസ്സലിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

കേരളത്തിന്റെ പ്രളയദുരിതത്തില്‍ മനസ്സലിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: കേരളത്തെ മഹാകണ്ണീരിലാഴ്ത്തിയ പ്രളയക്കെടുതികളുടെ സങ്കടങ്ങളോട് മനസ്സുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും. വത്തിക്കാനിലെ യാമപ്രാര്‍ത്ഥനയ്ക്കിടയിലാണ് കേരളത്തിന് ഒപ്പമുണ്ടെന്ന് പാപ്പ പറഞ്ഞത്.

കേരളത്തിലെ ജനങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച പാപ്പ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അറിയിച്ചു. രാജ്യാന്തരസമൂഹത്തിന്റെ പിന്തുണയും സഹായവും കേരളത്തിന് ആവശ്യമുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login