അഖിലകേരള പ്രൊ-ലൈഫ് സംഗമം അങ്കമാലി ക്രൈസ്റ്റ് നഗറില്‍ നാളെ

അഖിലകേരള പ്രൊ-ലൈഫ് സംഗമം അങ്കമാലി ക്രൈസ്റ്റ് നഗറില്‍ നാളെ

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ അഖിലകേരള പ്രൊ-ലൈഫ് സംഗമം ഏപ്രില്‍ 27ന്  അങ്കമാലി ക്രൈസ്റ്റ് നഗറില്‍ (ADLUX International Convention Centre) സെന്റ് വിന്‍സന്റ് ഹാളില്‍ നടക്കുന്നു. രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന സമ്മേളനം കെസിബിസി കരിസ്മാറ്റിക് ചെയര്‍മാന്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിക്കും. കേരളത്തിലെ 31 രൂപതകളിലെ പ്രൊ-ലൈഫ് സമിതി നേതാക്കന്‍മാരും വിവിധ പ്രൊലൈഫ് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും.

ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന മിഷന്‍ കോണ്‍ഗ്രസിനോട് അനുബന്ധിച്ചാണ് ഈ പ്രത്യേക സംഗമം ക്രമീകരിച്ചിരിക്കുന്നത്.  പ്രൊ-ലൈഫ് മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, സംഗമത്തിന്റെ കോര്‍ഡിനേറ്റര്‍ യുഗേഷ് തോമസ് പുളിക്കന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. സമാപന സമ്മേളനത്തില്‍ അഡ്വ. ജോസി സേവ്യര്‍, ജെയിംസ് ആഴ്ചങ്ങാടന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, സലസ്റ്റിന്‍ ജോണ്‍, റോണ റിബെയ്‌റോ, ഷൈനി തോമസ് എന്നിവര്‍ പ്രസംഗിക്കും.

You must be logged in to post a comment Login