മ​​താ​​ധ്യാ​​പ​​ക​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മ​​ന​​സു​​ക​​ളി​​ൽ സ്നേ​​ഹ​​സാ​​ന്നി​​ധ്യ​​മാ​​ക​​ണം; മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ

മ​​താ​​ധ്യാ​​പ​​ക​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മ​​ന​​സു​​ക​​ളി​​ൽ സ്നേ​​ഹ​​സാ​​ന്നി​​ധ്യ​​മാ​​ക​​ണം; മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ

ച​​ങ്ങ​​നാ​​ശേ​​രി: മ​​താ​​ധ്യാ​​പ​​ക​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മ​​ന​​സു​​ക​​ളി​​ൽ സ്നേ​​ഹ​​സാ​​ന്നി​​ധ്യ​​മാ​​ക​​ണ​​മെ​​ന്നു സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ്പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന​​കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യ​​ത്തി​​ന്‍റെ വ​​ജ്ര​​ജൂ​​ബി​​ലി​​യു​​ടെ ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മ​​താ​​ധ്യാ​​പ​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ (കെ​​രി​​ഗ്മ-2018) ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​പ്. സ​​ന്ദേ​​ശ​​നി​​ല​​യം ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ.​​ജോ​​ബി ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള​​ളി വി​​കാ​​രി ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര പ്രാ​​ർ​​ഥ​​ന ന​​യി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സി പൊ​​ക്കാ​​വ​​ര​​യ​​ത്ത്, എ​​സി​​സി ക​​ണ്‍​വീ​​ന​​ർ ഡോ.​​രാ​​ജ​​ൻ കെ.​​അ​​ന്പൂ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സീ​​റോ​​മ​​ല​​ബാ​​ർ സി​​ന​​ഡ​​ൽ കാ​​റ്റ​​കെ​​റ്റി​​ക്ക​​ൽ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​​ജി​​മ്മി പൂ​​ച്ച​​ക്കാ​​ട്ട് ക്ലാ​​സ് ന​​യി​​ച്ചു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​​വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​നം ഗൗ​​ര​​വ​​ത്തോ​​ടും ജാ​​ഗ്ര​​ത​​യോ​​ടും നി​​ർ​​വ​​ഹി​​ക്കേ​​ണ്ട ശു​​ശ്രൂ​​ഷ​​യാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു. അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കി. അ​​തി​​രൂ​​പ​​താ മ​​ത​​ബോ​​ധ​​ന​​കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യ​​ത്തി​​ന്‍റെ പ്ര​​ഥ​​മ ഡ​​യ​​റ​​ക്ട​​റാ​​യി​​രു​​ന്ന ഫാ.​​മാ​​ത്യു ന​​ട​​ക്ക​​ലി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം മ​​താ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ തു​​രു​​ത്തി മ​​ർ​​ത്ത് മ​​റി​​യം സ​​ണ്‍​ഡേ​​സ്കൂ​​ളി​​ലെ പ്ര​​ഫ.​​ജോ​​സ​​ഫ് ടി​​റ്റോ നേ​​ര്യം​​പ​​റ​​ന്പി​​ൽ, തി​​രു​​വ​​ന​​ന്ത​​പു​​രം പേ​​രൂ​​ർ​​ക്ക​​ട ലൂ​​ർ​​ദ്ഹി​​ൽ സ​​ണ്‍​ഡേ​​സ്കൂ​​ളി​​ലെ ലീ​​ലാ​​മ്മ ദേ​​വ​​സി കോ​​ട്ടൂ​​ർ, മ​​ങ്കൊ​​ന്പ് പ​​യ​​സ് ടെ​​ൻ​​ത് സ​​ണ്‍​ഡേ​​സ്കൂ​​ളി​​ലെ സി​​സ്റ്റ​​ർ ജെ​​ന​​റ​​സ് എ​​ഫ്സി​​സി എ​​ന്നി​​വ​​ർ​​ക്ക് മാ​​ർ പെ​​രു​​ന്തോ​​ട്ടം സ​​മ്മാ​​നി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ.​​ജോ​​ബി ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ, ജോ​​സ് കെ.​​ജേ​​ക്ക​​ബ്, ജോ​​സി ആ​​ല​​ഞ്ചേ​​രി, സി​​സ്റ്റ​​ർ ഗൊ​​രേ​​ത്തി എ​​സ്എ​​ബി​​എ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മ​​താ​​ധ്യാ​​പ​​ന​​ത്തി​​ൽ 25, 50, 60 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​യ അ​​ധ്യാ​​പ​​ക​​രെ​​യും സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ​​പ്ര​​തി​​ഭാ പു​​ര​​സ്കാ​​രം ല​​ഭി​​ച്ച പു​​തു​​പ്പ​​ള​​ളി സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് സ​​ണ്‍​ഡേ ​സ്കൂ​​ളി​​ലെ കു​​മാ​​രി ദി​​യാ മ​​രി​​യ ജോ​​ർ​​ജി​​നെ​​യും സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ദ​​രി​​ച്ചു.

സ​​ന്ദേ​​ശ​​നി​​ല​​യ​​ത്തി​​ന്‍റെ വ​​ജ്രൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ൽ തു​​ട​​ക്കം​​കു​​റി​​ക്കു​​ന്ന എ​​ക്കോ​​സ് അ​​റ്റ് സ​​ന്ദേ​​ശ് എ​​ന്ന ഓ​​ണ്‍​ലൈ​​ൻ പ്രോ​​ഗ്രാ​​മി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും മാ​​ർ പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ച്ചു.

You must be logged in to post a comment Login