കെവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം

കെവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം

കോട്ടയം: പോലീസിന്റെ കൃത്യവിലോപവും അനാസ്ഥയും അഴിമതിയും മൂലം ജീവന്‍ നഷ്ടപ്പെട്ട കെവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

പോലീസ് സമയോചിതമായി ഇടപെടുകയും കാര്യക്ഷമമായി നിയമം നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കില്‍ കെവിന്റെ വിലയേറിയ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നുവെന്നും കാത്തലിക് ഫെഡറേഷന്‍ പറഞ്ഞു.

You must be logged in to post a comment Login