തട്ടിക്കൊണ്ടുപോയ ഫിലിപ്പിനോ വൈദികന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വീഡിയോയില്‍

തട്ടിക്കൊണ്ടുപോയ ഫിലിപ്പിനോ വൈദികന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വീഡിയോയില്‍

മാരാവി: തീവ്രവാദികള്‍ ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടുപോയ ഫിലിപ്പൈന്‍സിലെ വൈദികന്‍ ഫാ. ചിറ്റോ സുഗാനോബ് ഗവണ്‍മെന്റിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു അഞ്ചു മിനിറ്റ് നീളുന്ന വീഡിയോയില്‍ കറുത്ത പോളോയും ജീന്‍സുമാണ് അച്ചന്റെ വേഷം.

ഞങ്ങളെ പരിഗണിക്കുക. പട്ടാളത്തെ നഗരത്തില്‍ നിന്ന് പിന്‍വലിക്കുക, സമാധാനപൂര്‍വ്വമായി ഇവിടെ ജീവിക്കാന്‍ അനുവദിക്കുക.. അച്ചന്‍ വീഡിയോയില്‍ പ്രസിഡന്റ് റോഡ്രിഗോ ഡൂറ്റെറെറ്റിനോട് അപേക്ഷിച്ചു. ഇടറിയ സ്വരമായിരുന്നു വൈദികന്റേത്.

മാരാവിയിലെ വികാര്‍ ജനറാളാണ് ഇദ്ദേഹം. 240 കത്തോലിക്കരെയാണ് ഭീകരവാദികള്‍ ഫിലിപ്പൈന്‍സില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍, പ്രഫസര്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഞങ്ങള്‍ ഇരകളാണ്.ഞങ്ങളെ പരിഗണിക്കുക. ഞങ്ങളുടെ ബന്ധുക്കള്‍ക്ക് വേണ്ടി ഞങ്ങളെ ഓര്‍ത്ത് കരയുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി താങ്കള്‍ ഹൃദയം തുറക്കുക.വൈദികന്‍ അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login