തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീ മോചനത്തിനായി മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചു

തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീ മോചനത്തിനായി മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചു

മാലി: ഒരു വര്‍ഷം മുമ്പ് മാലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കൊളംബിയന്‍ കന്യാസ്ത്രീ തന്റെ മോചനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടു. അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ട രണ്ട് പ്രാദേശിക ഭീകരസംഘടനകളാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് വാര്‍ത്ത.

സ്പാനീഷ് ന്യൂസ് പേപ്പറായ എല്‍ പായിസാണ് ഇതേക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഡിസംബറില്‍ ചിത്രീകരിച്ച വീഡിയോ സിസ്റ്റര്‍ ഇപ്പോഴും സുരക്ഷിതയാണെന്നുള്ളതിന്‌റ തെളിവായി കണക്കാക്കപ്പെടുന്നു. സൗത്തേണ്‍ മാലിയില്‍ നിന്ന് 2017 ഫെബ്രുവരി ഏഴിനാണ് സിസ്റ്റര്‍ സിസിലിയായെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

എന്നെ സ്വതന്ത്രയാക്കാന്‍ സഹായിക്കണം അങ്ങയുടെ കഴിവിന്റെ പരമാവധി ശ്രമിക്കണം..എന്നെ അവരില്‍ നിന്ന് മോചിപ്പിക്കണം എന്നാണ് മാര്‍പാപ്പയോട് വീഡിയോയില്‍ സിസ്‌ററര്‍ സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

You must be logged in to post a comment Login