തട്ടിക്കൊണ്ടുപോയ ആറു കന്യാസ്ത്രീകളെ മോചിപ്പിച്ചു

തട്ടിക്കൊണ്ടുപോയ ആറു കന്യാസ്ത്രീകളെ മോചിപ്പിച്ചു

നൈജീരിയ: രണ്ടു മാസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ ആറ് കന്യാസ്ത്രീകളെ സമര്‍ത്ഥമായ രണ്ടു ദിവസത്തെ നീക്കങ്ങളിലൂടെ പോലീസ് മോചിപ്പിച്ചു. ജനുവരി ആറിനാണ് മോചനം സാധ്യമായത്. എന്നാല്‍ തട്ടിക്കൊണ്ടുപോയവരെ പിടികൂടാനായിട്ടില്ല.

നവംബര്‍ 13 നാണ് യൂക്കരിസ്്റ്റിക് ഹാര്‍ട്ട് ഓഫ് ജീസസ് കോണ്‍വെന്റില്‍ നിന്ന് ആസ്പിരന്റ്‌സായ മൂന്നുപേരുള്‍പ്പടെ ആറു കന്യാസ്ത്രീകളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സിസ്റ്റര്‍ അലോഷ്യസ് അജയ് ആണ് ആദ്യം മോചിതയായത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം മറ്റ് കന്യാസ്ത്രീകളും മോചിതരാവുകയായിരുന്നു. അക്രമികള്‍ ആദ്യം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുകൂടാതെയാണ് മോചനം സാധ്യമായത്.

ഞങ്ങള്‍ സന്തോഷിക്കുന്നു. ദൈവത്തിന് മഹത്വമുണ്ടാകട്ടെ. മദര്‍ സുപ്പീരിയര്‍ പറയുന്നു.

You must be logged in to post a comment Login