രണ്ടു തവണ തട്ടിക്കൊണ്ടുപോയി, ഫാത്തിമാ മാതാവ് രക്ഷപ്പെടുത്തി: മിഷനറി വൈദികന്‍ അനുഭവം പങ്കുവയ്ക്കുന്നു

രണ്ടു തവണ തട്ടിക്കൊണ്ടുപോയി, ഫാത്തിമാ മാതാവ് രക്ഷപ്പെടുത്തി: മിഷനറി വൈദികന്‍ അനുഭവം പങ്കുവയ്ക്കുന്നു

നൈജീരിയ: ഒക്ടോബറില്‍ കിഡ്‌നാപ്പ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ മിഷനറി വൈദികന്‍ ഫാ. മൗരീസിയോ പല്ലു മടങ്ങിയെത്തി. മാതാവിന്റെ മാധ്യസ്ഥമാണ് തന്നെ രക്ഷപ്പെടുത്തിയത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മാതാവാണ് എന്നെ രക്ഷപ്പെടുത്തിയത്. പ്രത്യേകിച്ച് ഫാത്തിമാമാതാവ്. അദ്ദേഹം ഇഡബ്യൂറ്റി എന്നിനോട് പറഞ്ഞു.

മിഷനറി വൈദികനായി കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹം നൈജീരിയായില്‍ സേവനം ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 12 നാണ് അദ്ദേഹവും രണ്ട് സഹപ്രവര്‍ത്തകരും സൗത്തേണ്‍ നൈജീരിയായില്‍ നിന്ന് കിഡ്‌നാപ്പ് ചെയ്യപ്പെട്ടത്. കാലബാറില്‍ നിന്ന് ബെനിനിലേക്ക് യാത്ര പോകുമ്പോഴായിരുന്നു അക്രമി സംഘം ഇവരെ തട്ടിയെടുത്തത്. മൂന്നുപേരും ഒക്ടോബര്‍ 17 ന് മോചിതരായി. 2016 ഒക്ടോബര്‍ 13 നും ഫാ. പല്ലുവിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അന്ന് ഒന്നര മണിക്കൂറിന് ശേഷം മോചിതനാവുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ നേരത്ത് താന്‍ മരിക്കാന്‍ ഒരിക്കലും സന്നദ്ധനായിരുന്നില്ല എന്ന് അച്ചന്‍ പറയുന്നു. ഞാന്‍ കര്‍ത്താവിനോട് ഇങ്ങനെ പറഞ്ഞു, എനിക്കെന്റെ പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. എങ്കിലും ഞാന്‍ മരിക്കാനാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ നിന്റെ കൃപയും പരിശുദ്ധാത്മാവിനെയും എനിക്ക് നല്കി യഥാര്‍ത്ഥ ക്രിസ്ത്യാനിയെപോലെ മരിക്കുന്നതിന് എനിക്ക് അവസരം നല്കിയാലും.

ഇനി അതല്ല നീ വീണ്ടും എനിക്ക് ജീവിതം നീട്ടിത്തരുകയാണെങ്കില്‍ രണ്ടിരട്ടി തീക്ഷ്ണതയോടെ ഞാന്‍ സുവിശേഷം പ്രഘോഷിച്ചുകൊള്ളാം.. മാര്‍പാപ്പയെ കണ്ടപ്പോള്‍ പാപ്പ തന്നോട് ചോദിച്ചത് ഇനി തിരികെ എവിടേയ്ക്ക് പോകുന്നു എന്നായിരുന്നു. തടങ്കലില്‍ ആയിരുന്ന അവസരങ്ങളിലെല്ലാം താന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും അച്ചന്‍ വ്യക്തമാക്കി.

ഭീകരരോടും ഞാന്‍ പറഞ്ഞു ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്.. ഞാന്‍ ജപമാലയുടെ ശക്തി കണ്ടു..പക്ഷേ അതൊരിക്കലും എന്റെ പ്രാര്‍ത്ഥനയുടെ മികവല്ല, ഞാന്‍ അല്പവിശ്വാസിയായ മനുഷ്യന്‍. ആഗോളസഭയുടെ പ്രാര്‍ത്ഥനയുടെ വിജയമാണ് എന്റെ മോചനത്തിന് കാരണമായത്.

എട്ടുപേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയത്.

അവരില്‍ നേതാവുമായി ഞാന്‍ ബന്ധം സ്ഥാപിച്ചു. കാരണം അദ്ദേഹത്തിന് മാത്രമേ ഇംഗ്ലീഷ് അറിയാമായിരുന്നുള്ളൂ. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, നിങ്ങളെന്റെ സഹോദരന്മാരാണ്.. ഇങ്ങനെ പറഞ്ഞപ്പോള്‍ അവരിലുണ്ടായ മാറ്റം അതിശയകരമായിരുന്നു അച്ചോ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണേ എന്ന അവസ്ഥയില്‍ വരെയെത്തി കാര്യങ്ങള്‍.

ഫ്‌ളോറന്‍സ് സ്വദേശിയാണ് ഫാ. പല്ലു. 11 വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ അദ്ദേഹം മിഷനറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

You must be logged in to post a comment Login