സിസ്റ്ററിന് കിഡ്‌നി ദാനം ചെയ്ത് സിസ്റ്റര്‍

സിസ്റ്ററിന് കിഡ്‌നി ദാനം ചെയ്ത് സിസ്റ്റര്‍

ആലപ്പുഴ: വൃക്കദാനങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയല്ലാതായിട്ടുണ്ട്. പക്ഷേ വൃക്കദാനത്തിന്റെ അത്തരം വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായ ഒരു വൃക്കദാനമാണ് കഴിഞ്ഞ ദിവസം നടന്നത്. കന്യാസ്ത്രീയായ സിസ്റ്റര്‍ ഡോണ റോസ്, കന്യാസ്ത്രീയും തന്റെ സഹോദരിയുമായ അനിതാ ജോസിന് വൃക്കദാനം ചെയ്തതാണ് സവിശേഷമായ ആ വാര്‍ത്ത.

ചങ്ങനാശ്ശേരി ഹോളി ക്വീന്‍സ് പ്രോവിന്‍സ് അംഗമാണ് നാല്പ്പത്തിയൊന്‍പതുകാരിയായ സിസ്റ്റര്‍ ഡോണ റോസ. കോട്ടയം തെള്ളകം കാര്‍മല്‍ സദനത്തിലെ അംഗമാണ് സിസ്റ്റര്‍ അനിത . ആലപ്പുഴ പുന്നക്കുന്നം കാപ്പില്‍ കോയിപ്പള്ളി തോമസ് ഏലിയാമ്മ ദമ്പതികളുടെ മക്കളാണ് ഇവര്‍.

ലേക്ഷോര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു ഓപ്പറേഷന്‍ നടന്നത്. ഈ മാസം 12 ന് ആയിരുന്നു ഓപ്പറേഷന്‍. സിസ്റ്റര്‍ ഡോണ റോസ് ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു, സിസ്റ്റര്‍ അനിതാ ജോസിന് ഏതാനും ദിവസങ്ങള്‍കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരും.വൃക്കദാനത്തിന് പുറമെ സഹോദരസ്നേഹത്തിന്‍റെ ക്രിസ്തു സാക്ഷ്യം കൂടിയായി മാറിയിരിക്കുകയാണ് ഇത്.

You must be logged in to post a comment Login