വീണ്ടുമൊരു വൃക്കദാനത്തിന്‍റെ സ്നേഹഗാഥ

വീണ്ടുമൊരു വൃക്കദാനത്തിന്‍റെ സ്നേഹഗാഥ

ആ​മ്പ​ല്ലൂ​ർ:  വൃക്കദാനത്തിന്‍റെ പുതിയ  ഒരു സ്നേഹഗാഥ കൂടി.  കാ​ഞ്ഞി​ര​മ​റ്റം കീ​ച്ചേ​രി സ്വ​ദേ​ശി കു​ന്നേ​ൽ കെ.​എ. ജോ​സ​ഫ് എന്ന അന്പ്ത്തിയേഴുകാരനാണ് ത​ന്‍റെ വൃ​ക്ക  അന്യനായ ഒരാള്‍ക്ക് നല്കി സ്നേഹത്തിന്‍റെ ചരിത്രം രചിച്ചത്. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ പ​ത്ത​നം​തി​ട്ട​ക്കാ​ര​നാ​യ സ​ഞ്ജു മാ​ത്യു എന്ന മുപ്പത്തിയൊന്‍പതുകാരന്‍ ആ​ണു ജോ​സ​ഫി​ന്‍റെ സ്നേഹം സ്വീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പി​വി​എ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

കാ​ഞ്ഞി​ര​മ​റ്റ​ത്തു ലി​ല്ലി കേ​ക്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണു ജോ​സ​ഫ്. ആ​യു​ർ​വേ​ദ വൈ​ദ്യ​നാ​യി​രു​ന്നു ജോ​സ​ഫി​ന്‍റെ പി​താ​വ്. ത​ന്‍റെ ജീ​വി​തം മ​റ്റൊ​രാ​ൾ​ക്കു കൂ​ടി താ​ങ്ങാ​വ​ണ​മെ​ന്നു ത​ന്നെ പ​ഠി​പ്പി​ച്ച‌​തു പി​താ​വാ​ണെ​ന്നു ജോ​സ​ഫ് പ​റ​ഞ്ഞു. ഭാ​ര്യ മി​നി​യും മ​ക്ക​ളാ​യ നി​ർ​മ​ലും കൃ​പ​യും ലി​ലി​യും ‌ജോ​സ​ഫി​നു വൃ​ക്ക​ദാ​ന​ത്തി​നു പി​ന്തു​ണ ന​ൽ​കി.

കി​ഡ്നി ഫൗ​ണ്ടേ​ഷ​നി​ലെ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ വ​ഴി​യാ​ണു ജോ​സ​ഫ് സ​ഞ്ജു മാ​ത്യു​വി​നെ ക​ണ്ടെ​ത്തി​യ​ത്.  ഫൗ​ണ്ടേ​ഷ​ൻ വ​ഴി​യു​ള്ള എ​ഴു​പ​താ​മ​ത്തെ ശ​സ്ത്ര​ക്രി​യ​യാ​യിരുന്നുഇത്.

You must be logged in to post a comment Login