മെഴുകുതിരി: മാതാവിന്റെ മുഖത്തിന് പകരം പോപ്പ് സെലിബ്രിറ്റിയുടെ മുഖം

മെഴുകുതിരി: മാതാവിന്റെ മുഖത്തിന് പകരം  പോപ്പ് സെലിബ്രിറ്റിയുടെ മുഖം

ദൈവനിന്ദയുടെ പുതിയ രൂപം ധരിച്ചിരിക്കുകയാണ് പോപ്പ് സെലിബ്രിറ്റി കിം കര്‍ദാഷിയാന്‍. മാതാവിന്റെ രൂപത്തില്‍ തന്റെ മുഖം ചേര്‍ത്ത് മെഴുകുതിരി പുറത്തിറക്കുകയാണ് കിം ചെയ്തിരിക്കുന്നത്. ഭക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന തരത്തിലുള്ള മെഴുകുതിരിയാണ് താരം പുറത്തിറക്കിയിരിക്കുന്നത്. കിം കാന്‍ഡില്‍ എന്നാണ് പേര് നല്കിയിരിക്കുന്നത്.

കിമ്മിന്റെ ഈ പ്രവൃത്തിയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.  താന്‍ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും അനാദരവ് എന്നെല്ലാമുള്ള മട്ടിലാണ് സോഷ്യല്‍ മീഡിയായില്‍ ഇതേക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login