ലൂയീസ് പതിനാറാമന്‍ രാജാവിന്റെ സഹോദരിയുടെ നാമകരണനടപടികള്‍ വീണ്ടും ആരംഭിക്കുന്നു

ലൂയീസ് പതിനാറാമന്‍ രാജാവിന്റെ സഹോദരിയുടെ നാമകരണനടപടികള്‍ വീണ്ടും ആരംഭിക്കുന്നു

ഫ്രാന്‍സ്: ലൂയിസ് പതിനാറാമന്‍ രാജാവിന്റെ സഹോദരിയായ മാഡം എലിസബത്തിന്റെ നാമകരണ നടപടികള്‍ ഫ്രാന്‍സിലെ മെത്രാന്മാര്‍ പുനരാരംഭിച്ചു.ഫ്രഞ്ചുവിപ്ലവകാലത്ത് വധിക്കപ്പെടുകയായിരുന്നു മാഡം എലിസബത്ത്. ലൂയിസ് പതിനാറാമന്റെ ഇളയ സഹോദരിയായിരുന്നു.

വിവാഹാലോചനകള്‍ വന്നപ്പോള്‍ മാഡം എലിസബത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു

എനിക്കൊരു രാജകുമാരനെ  മാത്രേ  വിവാഹം കഴിക്കാനാവൂ. ആ രാജകുമാരന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ രാജ്യത്തിന് മുഴുവന്‍ അവകാശിയായിരിക്കണം…. പിന്തുടര്‍ച്ചാവകാശിയായിത്തീരുന്നതിനെക്കാള്‍ എനിക്കിഷ്ടം എന്റെ സഹോദരന്റെ കാല്‍ച്ചുവട്ടില്‍ ഇരിക്കുന്നതാണ്.

രാജാവിനോട് അതീവഭക്തി പുലര്‍ത്തിയിരുന്ന എലിസബത്ത് മറ്റു സഹോദരങ്ങളെപോലെ ഫ്രഞ്ചുവിപ്ലവകാലത്ത് പ്രവാസത്തിന് പോകാന്‍ തയ്യാറായില്ല. അവള്‍ ലൂയിസിനെയും ഭാര്യയെയും പിന്തുടര്‍ന്നു. ഒടുവില്‍ അവര്‍ക്കൊപ്പം മരണത്തിലും പങ്കുചേര്‍ന്നു. മുപ്പതാം ജന്മദിനം ആഘോഷിച്ച് ഏതാനും ആഴ്ചകള്‍ക്ക് ശേഷമായിരുന്നു അവള്‍ വധിക്കപ്പെട്ടത്.

ഗില്ലറ്റൈന്‍ മുമ്പിലേക്ക് ശിരസ് വച്ചുകൊടുക്കാന്‍ പോകുന്ന എല്ലാവരോടുമായി അവള്‍ പറഞ്ഞത് ഇതായിരിക്കുക. ധൈര്യമായിരിക്കുക.. ദൈവത്തിന്റെ കരുണയില്‍ ധൈര്യവും വിശ്വാസവുമുള്ളവരായിരിക്കുക.

ഉടലില്‍ നിന്ന് വേര്‍പ്പെട്ട് അവളുടെ ശിരസ് ബാസ്‌ക്കറ്റിലേക്ക് തെറിച്ചുവീണപ്പോള്‍ റോസപ്പൂക്കളുടെ സുഗന്ധം അനുഭവപ്പെട്ടു എന്നാണ് ചരിത്രം. കൂട്ടത്തോടെ മറവു ചെയ്യുകയായിരുന്നു മൃതശരീരവും.

1953 ല്‍ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടുവെങ്കിലും മുന്നോട്ടുള്ള നടപടികള്‍ മന്ദഗതിയിലാവുകയായിരുന്നു. ഇപ്പോള്‍ വീണ്ടും നാമകരണനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

 

You must be logged in to post a comment Login