ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സമാപിച്ചു

ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സമാപിച്ചു

ക​​​ണ്ണൂ​​​ർ: കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ ത്യാ​​​ഗ​​​സ്മ​​​ര​​​ണ​​​ക​​​ളി​​​ര​​​മ്പി​​​യ പ്രൗ​​​ഢ​​​വും വ​​​ർ​​​ണാ​​​ഭ​​​വു​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന്യ​​​മാ​​​യ സ​​​മാ​​​പ​​​നം. മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യു​​​ടെ അ​​​ജ​​​പാ​​​ല​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ ക​​​ണ്ണൂ​​​ർ ശ്രീ​​​പു​​​രം ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ മെ​​​ത്രാ​​​ൻ​​​മാ​​​രും രാ​​​ഷ്‌​​​ട്രീ​​​യ – സാ​​​മൂ​​​ഹി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​രും വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും വി​​​ശ്വാ​​​സി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന ആ​​​യി​​​ര​​​ങ്ങ​​​ളെ സാ​​​ക്ഷി​​​ക​​​ളാ​​​ക്കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഭ​​​ദ്ര​​​ദീ​​​പം തെ​​​ളി​​​​ച്ച് സ​​​മാ​​​പ​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ശ്വാ​​​സ​​​റാ​​​ലി ക്നാ​​​നാ​​​യ ജ​​​ന​​​ത​​​യു​​​ടെ ത​​​നി​​​മ​​​യും പാ​​​ര​​​മ്പ​​ര്യ​​​വും കൂ​​​ട്ടാ​​​യ്മ​​​യും വി​​​ളം​​​ബ​​​രം ചെ​​​യ്യു​​​ന്ന​​​താ​​​യി.സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ട്ട​​​യം അ​​തി​​രൂ​​പ​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ലാ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ മ​​​ട​​​മ്പം ഫൊ​​​റോ​​​ന​​​യ്ക്കു ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല​​​യും കാ​​​യി​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ മ​​​ട​​​മ്പം ലൂ​​​ർ​​​ദ് മാ​​​താ ഇ​​​ട​​​വ​​​ക​​​യ്ക്ക് ആ​​​ർ‌​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ടും ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കി. പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് കെ.​​​എം.​​​ജോ​​​ർ​​​ജ് ക​​​ട​​​ന്ത​​​നം​​​കു​​​ഴി​​​യി​​​ലി​​​ന് പി.​​​കെ.​​​ശ്രീ​​​മ​​​തി എം​​​പി സ​​​മ്മാ​​​നി​​​ച്ചു. ചെ​​​റു​​​കി​​​ട വ​​​രു​​​മാ​​​ന സം​​​രം​​​ഭ​​​ക​​​ത്വ ലോ​​​ൺ​​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും എം​​​പി നി​​​ർ​​​വ​​​ഹി​​​ച്ചു.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ആ​​​നി​​​മൂ​​​ട്ടി​​​ൽ, സ​​​മ​​​ർ​​​പ്പി​​​ത പ്ര​​​തി​​​നി​​​ധി സി​​​സ്റ്റ​​​ർ ആ​​​ൻ​ ജോ​​​സ് എ​​​സ്‌​​​വി​​​എം, ക​​​ണ്ണൂ​​​ർ പാ​​​വ​​​നാ​​​ത്മ ക​​പ്പു​​ച്ചി​​ൻ പ്രോ​​​വി​​​ൻ​​​സ് വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​സ്റ്റീ​​​ഫ​​​ൻ ജ​​​യ​​​രാ​​​ജ്, ക്നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ​​​ജോ​​​സ് ജ​​​യിം​​​സ്, കെ​​​സി​​​സി മ​​​ല​​​ബാ​​​ർ റീ​​​ജ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു ക​​​ദ​​​ളി​​​മ​​​റ്റം, ക്നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മ​​​ല​​​ബാ​​​ർ റീ​​​ജ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യ്ന​​​മ്മ മോ​​​ഹ​​​ൻ മു​​​ള​​​വേ​​​ലി​​​പ്പു​​​റ​​​ത്ത്, കെ​​​സി​​​വൈ​​​എ​​​ൽ മ​​​ല​​​ബാ​​​ർ റീ​​​ജ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ബി​​​ഷ് ഇ​​​രി​​​ക്കാ​​​ലി​​​ക്ക​​​ൽ, മി​​​ഷ​​​ൻ​​​ലീ​​​ഗ് മ​​​ല​​​ബാ​​​ർ റീ​​​ജ​​​ൺ‌ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​തി​​​ൻ മു​​​തു​​​കാ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ സ്വാ​​​ഗ​​​ത​​വും പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ക​​​മ്മി​​​റ്റി ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ ഫാ.​​​ഏ​​​ബ്ര​​​ഹാം പ​​​റ​​​മ്പേ​​​ട്ട് ന​​​ന്ദി​​​യും പ​​​റ‍​ഞ്ഞു.

You must be logged in to post a comment Login