ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന് ക്രൈസ്തവവിദ്യാര്‍ത്ഥികളെ കുത്തിപരിക്കേല്പിച്ചു

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന് ക്രൈസ്തവവിദ്യാര്‍ത്ഥികളെ കുത്തിപരിക്കേല്പിച്ചു

കെനിയ: ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന് ഏഴു ക്രൈസ്തവവിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. മുസ്ലീം ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള 35 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നെയ് റോബിയിലെ ജാംഹുറി ഹൈസ്‌കൂളിലാണ് സംഭവം.

ക്രൈസ്തവമുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം ബാത്ത്‌റൂമുകളും മൂത്രപ്പുരകളും ഏര്‍പ്പെടുത്തിയിരുന്നതിനെ വിവേചനത്തിന്റെ പേരില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് സ്‌കൂള്‍ അടച്ചു.

കഴിഞ്ഞ വര്‍ഷം കെനിയയിലെ സ്‌കൂളുകളില്‍ സമാനമായ സംഘട്ടനങ്ങള്‍ അരങ്ങേറിയിരുന്നു.

You must be logged in to post a comment Login