പന്തക്കുസ്ത തിരുനാള്‍; അറിയാന്‍ ചില കാര്യങ്ങള്‍

പന്തക്കുസ്ത തിരുനാള്‍; അറിയാന്‍ ചില കാര്യങ്ങള്‍

ഈശോയുടെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അമ്പതു ദിവസങ്ങള്‍ക്ക് ശേഷവും ്സ്വര്‍ഗ്ഗാരോഹണത്തിന്റെ പത്തു ദിവസങ്ങള്‍ക്ക് ശേഷവുമാണ് പെന്തക്കുസ്ത തിരുനാള്‍ ആഘോഷിക്കുന്നത്. ഈസ്റ്റര്‍ എല്ലായ്‌പ്പോഴും ഡിസംബര്‍ 25 പോലെ കൃത്യമായി വരുന്ന ദിവസമല്ല ആചരിക്കുന്നത്. അതുകൊണ്ട് പെന്തക്കുസ്താ തിരുനാളിനും ഇതനുസരിച്ച് മാറ്റം വരും. മിക്കവാറും മെയ് 10 നും ജൂണ്‍ 13 നും ഇടയിലാണ് പെന്തക്കുസ്ത തിരുനാള്‍ ആചരിക്കുന്നത്. ഈ വര്‍ഷം അത് ജൂണ്‍ നാലിനാണ്.

പെന്തക്കുസ്ത തിരുനാളിന് മുമ്പായി നൊവേന നടത്തുന്നത് സഭയുടെ ഒരു പാരമ്പര്യമാണ്. ഗ്രീക്ക് വാക്കാണ് പെന്തക്കോസ്ത. ഇതിന്റെ അര്‍ത്ഥം തന്നെ അമ്പത് ദിവസം എന്നാണ്. ക്രിസ്തുവിന്റെ മരണശേഷം സെഹിയോന്‍ ഊ്ട്ടുശാലയില്‍പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കന്യാമാതാവിന്റെയും ശ്ലീഹന്മാരുടെയും മേല്‍ പരിശുദ്ധാത്മാവ് എഴുന്നെള്ളിവന്ന ദിവസമാണ് പെന്തക്കോസ്ത തിരുനാളായി സഭയില്‍ ആചരിക്കുന്നത്. സഭയുടെ ജനനദിവസം കൂടിയാണിത്.

പരിശുദ്ധാത്മാവിന്റെ ആഗമനത്തിന് ശേഷമാണ് അപ്പസ്‌തോലന്മാര്‍ക്ക് സുവിശേഷം പ്രസംഗിക്കാനുള്ള ധൈര്യം കിട്ടിയത്. അപ്പസ്‌തോലപ്രവര്‍ത്തനം 2;13 ലാണ് പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെ മേല്‍ ഇറങ്ങിവന്നതിനെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ പത്രോസിന്റെ പ്രസംഗം കേട്ട് മൂവായിരത്തോളം പേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതായും ബൈബിള്‍ പറയുന്നു. അങ്ങനെ അത് സഭയുടെ തുടക്കമായി. സഭയുടെ ആദ്യപാപ്പയായ പത്രോസിലൂടെ നടന്ന മാനസാന്തരമായി.

പന്തക്കുസ്താ തിരുനാള്‍ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആചാരങ്ങളും തിരുവസ്ത്രധാരണരീതിയും വ്യത്യസ്തമാണ്.

You must be logged in to post a comment Login