മുന്‍ കൊച്ചേട്ടന്‍ എസ് വെങ്ങാലൂര്‍ നിര്യാതനായി

മുന്‍ കൊച്ചേട്ടന്‍ എസ് വെങ്ങാലൂര്‍ നിര്യാതനായി

കോട്ടയം: ദീപിക ബാലസഖ്യം മുന്‍കൊച്ചേട്ടനും കുട്ടികളുടെ ദീപിക, ദീപിക വാരാന്തപ്പതിപ്പ് എന്നിവയുടെ മുന്‍ എഡിറ്ററും സിഎംഐ കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് അംഗവുമായ ഫാ. സെബാസ്റ്റ്യന്‍ വെങ്ങാലൂര്‍ നിര്യാതനായി. സംസ്‌കാരം 30 ന് ഉച്ചകഴിഞ്ഞ് 2.30 ന് മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മുത്തോലി സെന്റ് ജോണ്‍സ് ആശ്രമദേവാലയത്തില്‍ നടക്കും. കാഞ്ഞിരപ്പള്ളി പ്രശാന്തഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ആത്മകഥ ഉള്‍പ്പടെ 72 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

You must be logged in to post a comment Login