കോ​​ക്ക​​മം​​ഗ​​ലം മാ​​ർ​​ത്തോ​​മ്മാ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ കൂ​​ദാ​​ശ ക​​ർ​​മം ഇന്ന്

കോ​​ക്ക​​മം​​ഗ​​ലം മാ​​ർ​​ത്തോ​​മ്മാ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ കൂ​​ദാ​​ശ ക​​ർ​​മം ഇന്ന്

ചേർത്തല:  കോക്കമംഗലം മാർത്തോമ്മാ തീർഥാടനകേന്ദ്രത്തിൽ പുതുതായി നിർമിച്ച ദേവാലയത്തിന്‍റെ കൂദാശ കർമം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൂദാശ കർമത്തിനായി എത്തുന്ന പിതാക്കന്മാർക്ക് പള്ളിയങ്കണത്തിൽ സ്വീകരണം നല്കും. 2.45ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആശീർവാദ ചടങ്ങുകൾ ആരംഭിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ വചനസന്ദേശം നൽകും.

ടോക്കിയോയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്ത്, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർ സഹകാർമികരായിരിക്കും. വരാപ്പുഴ അതിരൂപത മുൻ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, കണ്ടനാട് ഭദ്രാസനമെത്രാൻ ബിഷപ് മാത്യൂസ് മാർ ഈവാനിയോസ് എന്നിവർ മുഖ്യാതിഥികളാകും.

5.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ഉദ്ഘാടനംചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണവും ആർച്ച്ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ് മാത്യൂസ് മാർ ഈവാനിയോസ് എന്നിവർ സന്ദേശവും നൽകും. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ആദരിക്കലും ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് സ്മരണിക പ്രകാശനവും നിർവഹിക്കും.

2014 മാർച്ച് എട്ടിന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണ് പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തിയത്. 23നാണ് പുതുഞായർ തിരുനാൾ.

You must be logged in to post a comment Login