കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​ശ്ര​മമെന്ന് കെഎല്‍സിഎ

കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ ത​ക​ർ​ക്കാ​ൻ  ഗൂ​ഢ​ശ്ര​മമെന്ന് കെഎല്‍സിഎ

കൊ​ല്ലം: ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ ത​ക​ർ​ക്കാ​ൻ ന​ട​ക്കു​ന്ന ഗൂ​ഢ​ശ്ര​മ​ത്തി​ൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്മാ​റ​ണ​മെ​ന്ന് രൂ​പ​താ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വം വ​ള​രെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​തി​ന്മേ​ൽ പോ​ലീ​സ് ന​ട​ത്തു​ന്ന നീ​തി പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും സ​മു​ദാ​യ​വും സ​ഹ​ക​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​ണെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

അ​തൊ​ന്നും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ചി​ല വി​ദ്യാ​ർ​ഥി -യു​വ​ജ​വ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ സം​ശ​യ​ക​ര​മാ​ണ്. കൊ​ല്ല​ത്തെ വി​ദ്യാ​ഭ്യാ​സ-​ആ​തു​ര ശു​ശ്രൂ​ഷാ മേ​ഖ​ല​ക​ളി​ൽ സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ളെ താ​റ​ടി​ച്ച് കാ​ണി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണി​തെ​ന്ന് സ​മു​ദാ​യം സം​ശ​യി​ക്കു​ന്നു.

അ​തി​നാ​ൽ അ​ത്ത​രം ദു​ഷ്ട​ലാ​ക്കോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ അ​തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ല​ത്തീ​ൻ സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ മു​ന്നി​ൽ‌ ഈ ​സ​മ​രാ​ഭാ​സ​ങ്ങ​ളു​ടെ ത​നി​നി​റം വെ​ളി​വാ​ക്കി ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​മെ​ന്നും കെ​എ​ൽ​സി​എ കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​കെ. ബി. ​സെ​ഫ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ ജോ​ൺ, സ​ജീ​വ് പ​രി​ശ​വി​ള, പ്ര​ഫ. തോ​മ​സ് ആ​ന്‍റ​ണി, ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ, ജാ​ക്സ​ൺ ഫ്രാ​ൻ​സി​സ്, സു​നി​ൽ​ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login